ഇ-ഡിസ്ട്രിക്ട് പദ്ധതിവഴി ഓണ്‍ലൈനായി കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ ലോക്കറിലേക്കും. അപേക്ഷാ സമയത്തുതന്നെ ആധാര്‍ നമ്പര്‍കൂടി നല്‍കിയാല്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനൊപ്പം അവയുടെ ഡിജിറ്റല്‍ പതിപ്പ് ഡിജിറ്റല്‍ ലോക്കറിലേക്കും പോകും. ഉടമയ്ക്ക് ഏതുസമയത്തും ലോക്കറില്‍നിന്ന് അത് ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കാനുമാകും. ഭാവിയില്‍ ജോലിക്കും മറ്റും അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൂടി വെക്കുന്നതിന് പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍തന്നെ അവ പരിശോധിക്കാനാകുന്ന സംവിധാനത്തിലേക്കുള്ള കാല്‍വെപ്പാണിത്.രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒണ്‍ലൈന്‍ പ്രമാണസംഭരണ സംവിധാനമാണ് ഡിജിറ്റല്‍ ലോക്കര്‍. ...
മഴക്കാലത്ത് വാഹനമുപയോഗിക്കുന്നവര്‍ പാലിക്കുവാന്‍ വാഹനവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍-
*ഇരുചക്രവാഹനത്തിനു പിന്നില്‍
കുടചൂടിയുള്ള യാത്രവേണ്ട
*ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക
കൈകള്‍കൊണ്ടുള്ള സിഗ്നലുകള്‍ പരമാവധി ഒഴിവാക്കുക
*വൈപ്പറുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുകയും മഴയുള്ളപ്പോള്‍ ഉപയോഗിക്കുകയും ചെയ്യുക
*റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നിടത്തും കുഴികളുള്ളിടത്തും വേഗംകുറച്ച്
കരുതലോടെ പോവുക
*ഹെഡ്‌ലൈറ്റുകളുടെ നിയന്ത്രണം കൃത്യമായി പാലിക്കുക
*മഴപെയ്യുമ്പോള്‍ പാര്‍ക്ക് ലൈറ്റ് പ്രകാശിപ്പിച്ച് വാഹനമോടിക്കുന്നത് മറ്റുവാഹനങ്ങളുടെ ശ്രദ്ധകൂട്ടുവാന്‍ സഹായിക്കും.
*കനത്ത മഴപെയ്യുമ്പോള്‍ യാത്ര പരമാവധി ഒഴിവാക്കുക
*ഇടിമിന്നലും കാറ്റും ഉള്ളപ്പോള്‍ വാഹനമുപയോഗിക്കുന്നത് ...
വിനോദനികുതിയില്‍ ക്രമക്കേട് നടന്നെന വാര്‍ത്തയെത്തുടര്‍ന്നു നഗരസഭ നടപടി സ്വീകരിച്ചതോടെ കൊയിലാണ്ടി അമ്പാടി തിയറ്ററില്‍ ‘പ്രേമം’ സിനിമയുടെ പ്രദര്‍ശനം മുടങ്ങി. ക്രമക്കേട് കണ്ടത്തിയതോടെ ഇനി ടിക്കറ്റ് സീല്‍ ചെയ്ത് നല്‍കരുത് എന്ന നഗരസഭാധ്യക്ഷ കെ. ശാന്തയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രദര്‍ശനം തടസപ്പെട്ടത്. നികുതി വെട്ടിപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.ശാന്ത പറഞ്ഞു. എന്നാല്‍ സിഗ്നല്‍തകരാറാണ് സിനിമ മുടങ്ങാന്‍ കാരണമെന്നാണ് തിയറ്റര്‍ ഉടമകള്‍ ടിക്കറ്റിനായി നിന്നവരെ അറിയിച്ചത്. വിനോദ നികുതിതട്ടിപ്പ് സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് നഗരസഭാധ്യക്ഷ കെ.ശാന്തയുടെ നിര്‍ദേശപ്രകാരം അമ്പാടിതിയറ്ററില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഏതാനും സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് ...
നാം എന്ന് മരിക്കും? ദൈവത്തിനു മാത്രം അറിയാവുന്ന ഇക്കാര്യം ഇനി വെബ്‌സൈറ്റ് പ്രവചിക്കും. ഉബിള്‍.കോ.യുകെ എന്ന വെബ്‌സൈറ്റാണ് മരണം പ്രവചിക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം നിങ്ങള്‍ മരിക്കുമോ എന്നാണ് വെബ്‌സൈറ്റ് കണക്കുകൂട്ടി പറയുക. സൈറ്റിലെ ഉബിള്‍ റിസ്‌ക്ക് കാല്‍ക്കുലേറ്റര്‍ എന്ന സംവിധാനമാണ് മരണം പ്രവചിക്കുന്നത്.ടെസ്‌റ്റില്‍ പങ്കെടുക്കുന്നവരുടെ പ്രായപരിധി നാല്‍പ്പത് വയസിനും എഴുപത് വയസിനും ഇടയ്‌ക്കായിരിക്കണമെന്നതാണ് ഏക നിബന്ധന. കുടുംബത്തില്‍ ആരെങ്കിലും സമീപകാലത്ത് മരണമടഞ്ഞിട്ടുണ്ടോ? ഒരു ദിവസം എത്ര തവണ ഡ്രൈവ് ചെയ്യും? നടക്കും? തുടങ്ങി ഒരു ദീര്‍ഘമായ ചോദ്യാവലിയുടെ അടിസ്‌ഥാനത്തിലാണ് ടെസ്‌റ്റിന് വിധേയനാകുന്നയാള്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം മരിക്കുമോ എന്ന് ...
Displaying 49-52 of 195 results.