2015 Jun 08 | View Count:
402
| മഴക്കാലത്ത് വാഹനമുപയോഗിക്കുന്നവര്‍ പാലിക്കുവാന്‍ വാഹനവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍-
*ഇരുചക്രവാഹനത്തിനു പിന്നില്‍
കുടചൂടിയുള്ള യാത്രവേണ്ട
*ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക
കൈകള്‍കൊണ്ടുള്ള സിഗ്നലുകള്‍ പരമാവധി ഒഴിവാക്കുക
*വൈപ്പറുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുകയും മഴയുള്ളപ്പോള്‍ ഉപയോഗിക്കുകയും ചെയ്യുക
*റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നിടത്തും കുഴികളുള്ളിടത്തും വേഗംകുറച്ച്
കരുതലോടെ പോവുക
*ഹെഡ്‌ലൈറ്റുകളുടെ നിയന്ത്രണം കൃത്യമായി പാലിക്കുക
*മഴപെയ്യുമ്പോള്‍ പാര്‍ക്ക് ലൈറ്റ് പ്രകാശിപ്പിച്ച് വാഹനമോടിക്കുന്നത് മറ്റുവാഹനങ്ങളുടെ ശ്രദ്ധകൂട്ടുവാന്‍ സഹായിക്കും.
*കനത്ത മഴപെയ്യുമ്പോള്‍ യാത്ര പരമാവധി ഒഴിവാക്കുക
*ഇടിമിന്നലും കാറ്റും ഉള്ളപ്പോള്‍ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കുക
*കാറ്റുള്ളപ്പോള്‍ മരത്തിന്റെയും വൈദ്യുതക്കാലുകളുടെയും താഴെ വാഹനം നിര്‍ത്തിയിടരുത്.
*തുടര്‍ച്ചയായ മഴദിവസങ്ങളില്‍ ഇരുചക്രവാഹനം ഒഴിവാക്കി
പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.
*ഇരുചക്രവാഹനങ്ങളുടെ ടയറുകള്‍ റോഡിലെ വെള്ളത്തില്‍ മുങ്ങുന്ന രീതിയിലായാല്‍ ബ്രേക്ക് ഷൂവിനുള്ളില്‍ വെള്ളംകയറും. ഇത് ബ്രേക്കിങ്ങിന്റെ ക്ഷമത കുറയ്ക്കും. കുഴി കടന്നാലുടന്‍ മൂന്നുനാലുതവണ ബ്രേക്ക് ചെയ്ത് നോക്കണം. ബ്രേക്ക് ഷൂവിനുള്ളില്‍ കയറിയ ജലാംശം കളയുന്നതിനും ബ്രേക്കിങ് ക്ഷമത വരുത്തുന്നതിനും ഇതു സഹായിക്കും.
|
| Posted by : admin, 2015 Jun 08 09:06:33 pm |