2015 Jun 04 | View Count: 373

യാത്രകള്‍ ജീവിതത്തിന്‍െറ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും. നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഈ മുന്‍കരുതലുകള്‍ രോഗത്തിന്‍െറ അസ്വസ്‌ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും.

യാത്രകള്‍ സുന്ദര നിമിഷങ്ങളാണ്‌ സമ്മാനിക്കുന്നത്‌. ശരീരവും മനസും ഒരുപോലെ സന്തോഷിക്കുന്ന സമയം. എന്നാല്‍ പ്രമേഹരോഗിക്ക്‌ പറയാനുളളത്‌ ദുരിതങ്ങളുടെ യാത്രയാകും.

കാരണം മററുളളവരുടെ നിര്‍ബന്ധങ്ങളില്‍ താളംതെററുന്ന ഭക്ഷണക്രമം, മുടങ്ങിപ്പോകുന്ന കുത്തിവയ്‌പ്പുകള്‍, മരുന്നുകള്‍, വ്യായാമം കൂടാതെ തളര്‍ച്ചയും, ക്ഷീണവും, അസ്വസ്‌ഥതകളും വേറേയും. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും.

നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഈ മുന്‍കരുതലുകള്‍ രോഗത്തിന്റെ അസ്വസ്‌ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും.

യാത്രയ്‌ക്ക് ഒരുങ്ങുമ്പോള്‍

ബാഗും, പെട്ടിയും ഒരുക്കുന്നതിനേക്കാള്‍ പ്രധാനമാണ്‌ പ്രമേഹ രോഗിക്ക്‌ രോഗനിയന്ത്രണവും പരിശോധനയും. ബാക്കിയെല്ലാം രണ്ടാം സ്‌ഥാനത്താണ്‌. യാത്ര പോകുന്നതിനു മുമ്പ്‌ പതിവായി കാണുന്ന ഡോക്‌ടറെ കണ്ട്‌ യാത്രയുടെ വിവരം പറയുകയും പരിശോധന നടത്തുകയും വേണം.

ഇന്‍സുലിന്‍ കുത്തിവയ്‌പ്പ് എടുക്കുന്നവര്‍ യാത്ര വേളയില്‍ ഒഴിവാക്കി മറ്റ്‌ മരുന്നുകള്‍ കഴിക്കാമോയെന്ന്‌ ആരായണം. രോഗത്തിന്‍െറ പൂര്‍ണവിവരങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ പേര്‌ എന്നിവ ഉള്‍കൊളളുന്ന കുറിപ്പ്‌ ഡോക്‌ട റുടെ പക്കല്‍നിന്നും വാങ്ങണം. അത്‌ യാത്രയില്‍ കരുതണം. എന്തെ ങ്കിലും കാരണത്താല്‍ ചെല്ലുന്ന സ്‌ഥലത്ത്‌ മറ്റൊരു ഡോക്‌ടറെ കാ ണേണ്ടി വന്നാല്‍ ഇത്‌ ഉപകരിക്കും.

മരുന്ന്‌ മറക്കാതിരിക്കുക

ഡോക്‌ടറെ കണ്ടാല്‍ മാത്രം പോരാ മരുന്ന്‌ മറക്കാതെ ബാഗില്‍ എടുത്തുവയ്‌ക്കുകയും കൃത്യസമയത്തു കഴിക്കുകയും വേണം. കഴിച്ചുകൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും കൈയില്‍ കരുതണം. മനംപുരട്ടല്‍, ഛര്‍ദി, പനി, വയറിളക്കം എന്നിവയ്‌ക്കുള്ള മരുന്നുകളും കരുതുന്നത്‌ നല്ലതാണ്‌. കുറച്ച്‌ മരുന്ന്‌ എളുപ്പം എടുക്കാവുന്ന വിധത്തിലും മറ്റുള്ളവ സ്യൂട്ട്‌കേസിലോ മറ്റോ സുരക്ഷിതമായി വയ്‌ക്കുക.

സുഹൃത്തുക്കള്‍ കൂടെ ഉണ്ടെങ്കില്‍ അവരെയും സൂക്ഷിക്കാന്‍ ഏല്‍പിക്കാം. മരുന്ന്‌ നഷ്‌ടപ്പെട്ടാല്‍ കഴിക്കാന്‍ വേണ്ടിയാണിത്‌. ഇന്‍സുലിന്‍ ശരിയായ താപനിലയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. യാത്രയില്‍ ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിനുളള ഇന്‍സുലിന്‍ ബാഗുകള്‍ മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാണ്‌.

ഹൈപ്പോഗ്ലൈസീമിയ ഉളളവര്‍ പഞ്ചസാരയോ മധുരമുളള പദാര്‍ഥങ്ങളോ കൈയില്‍ കരുതണം. ഏതെങ്കിലും നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടി വന്നാല്‍ കഴിക്കാനായി ന്യൂട്രീഷസ്‌ സ്‌നാക്‌സ് കരുതുക.

നടക്കാന്‍ സുഖകരവും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ചെരുപ്പുകള്‍ തന്നെ യാത്ര വേളയിലും ഉപയോഗിക്കണം. യാത്രപോകുന്ന വ്യക്‌തിയുടെ വിലാസവും. ഫോണ്‍ നമ്പറും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നമ്പറും വിലാസവും ഡയറിയിലോ പേപ്പറിലോ എഴുതി സൂക്ഷിക്കുക.

വിമാനയാത്ര

മറ്റു യാത്രമാര്‍ഗങ്ങളെക്കാള്‍ സുഖകരമാണ്‌ വിമാനയാത്ര. ഇവിടെ ഭക്ഷണ നിയന്ത്രണം തെറ്റാനുള്ള സാധ്യത ഏറെയാണ്‌. ഇഷ്‌ട ഭക്ഷണം കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നതാണ്‌ രോഗിക്കു ചെയ്യാനുളള ധര്‍മ്മം.

വിമാനയാത്രക്കായി ടിക്കററ്‌ ബുക്കു ചെയ്യുമ്പോള്‍ തന്നെ പ്രമേഹരോഗിക്കു കഴിക്കാനുളള ഭക്ഷണത്തെക്കുറിച്ച്‌ സൂചിപ്പിക്കണം. എയര്‍ഹോസ്‌റ്റസ്‌ കൊണ്ടുവരുന്ന മധുര പലഹാരങ്ങളില്‍ മയങ്ങാതിരിക്കുക.

മരുന്നടങ്ങിയ ബാഗില്‍ ഡോക്‌ടറുടെ കുറിപ്പ്‌ വയ്‌ക്കുക. മരുന്ന്‌ കമ്പനിയുടെ പേര്‌ വ്യക്‌തമായിരിക്കണം. ഇന്‍സുലിന്‍ കുത്തിവയ്‌പ്പ് എടുക്കുന്നവര്‍ക്കു മാത്രമേ വിമാനത്തില്‍ സിറിഞ്ച്‌ ഉപയോഗിക്കാന്‍ കഴിയൂ.

എയര്‍പോര്‍ട്ടില്‍ പരിശോധന സമയത്ത്‌ രോഗവിവരം പറയുകയും ഡോക്‌ടറുടെ കുറിപ്പടി കാണിക്കുകയും വേണം. പ്രത്യേകിച്ചും മെറ്റല്‍ ഡിറ്റക്‌റ്ററിനു സമീപം.

പരിശോധകര്‍ക്ക്‌ സംശയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്‌. വൃത്തിഹീനമായ അന്തരീക്ഷത്തിലുളള ഭക്ഷണം, പൊതുടാപ്പില്‍ നിന്നുളള വെളളം ഇവയും ഒഴിവാക്കുക. യാത്രയില്‍ സ്വീകരിക്കേണ്ട എല്ലാ പൊതുനിയമങ്ങളും ഇവിടെയും ബാധകമാണ്‌.

വിദേശയാത്ര

യാത്ര വിദേശത്തെക്കാണെങ്കില്‍ ഒരുക്കങ്ങളിലും ആ കരുതല്‍ എടുക്കുക. ഭാഷയും രീതികളും വിഭിന്നമാണെന്നതു തന്നെ കാരണം. പ്രമേഹരോഗി ഒറ്റയ്‌ക്ക് ദൂരയാത്ര ചെയ്യുന്നത്‌ സുരക്ഷിതമല്ല. എന്നാല്‍ യാത്ര ഒഴിവാക്കാനും കഴിയില്ലല്ലോ? അതിനാല്‍ യാത്രയില്‍ ഉടനീളം സ്വയം നിയന്ത്രണം അനിവാര്യമാണ്‌.

രോഗം വര്‍ധിക്കുന്നതിനുളള കാരണമായി യാത്ര മാറരുത്‌. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഡോക്‌ടറെ കാണുകയും പരിശോധന നടത്തുകയും വേണം.

Posted by : admin, 2015 Jun 04 07:06:58 pm