ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് ഇനി വേണ്ടത്..
ബാലുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആസ്പത്രിയായി പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. എന്നാല്‍ താലൂക്ക് ആസ്പത്രിയിലേക്ക് ആവശ്യമായ ഒരു നിയമനം പോലും ഇതേവരേ നടത്തിയിട്ടില്ല. ആസ്പത്രിയില്‍ തസ്തികകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് 2014 ജൂലായില്‍ ആരോഗ്യ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു.ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഗ്രേഡ് രണ്ട് വിഭാഗത്തില്‍ നാല് നഴ്‌സുമാര്‍, രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്മാര്‍, മൂന്ന് അറ്റന്‍ഡര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 21 ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു ശുപാര്‍ശ. തസ്തികകള്‍ അനുവദിക്കുന്നതുവഴി പ്രതിമാസം അഞ്ചുലക്ഷത്തി തൊണ്ണൂറായിരം രൂപ അധിക സാമ്പത്തിക ബാധതയുണ്ടാകുമെന്നും കണക്കാക്കിയിരുന്നു. ധനകാര്യ വകുപ്പ് കനിഞ്ഞാല്‍ നിയമനം ഉടനുണ്ടാകുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം | |
Posted by : admin, 2015 Jun 13 09:06:33 pm |