2015 Jul 05 | View Count:490
രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ഈ രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍, ജീവിതവിജയത്തിന്‍റെ കാര്യത്തില്‍ 100 ശതമാനം മാര്‍ക്ക് ലഭിക്കുക അതിരാവിലെ എഴുന്നേല്‍ക്കുന്ന ആള്‍ക്കായിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്.ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് ...
2015 Jul 05 | View Count:558
പണവും സ്വർണവും മുദ്രക്കടലാസിലെ ആധാരവുമൊക്കെ ബാങ്ക് ലോക്കറിൽ സൂക്ഷിക്ക‍ുന്നതുപോലെ ഇ– രേഖകള്‍ സൂക്ഷിക്കാനാണ് സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമായ ഇ– ഗവേണൻസിന്റെ ഭാഗമായി സർക്കാർ രേഖകളും സേവനങ്ങളുമെല്ലാം ഓൺലൈൻ വഴിയായതിനു പിന്നാലെയാണു കേന്ദ്രസർക്കാർ ഈ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സംവിധാനം ജനങ്ങൾക്കായി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ ഡിജിറ്റൽ വാരത്തിന‍ു തുടക്കം കുറിക്കുന്ന ജൂലൈ ഒന്നിന് നടക്കും. പക്ഷേ, ആർക്കു വേണമെങ്കിലും ഇപ്പോഴേ ഡിജിറ്റൽ ലോക്കർ തുറന്നു രേഖകൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ഡിജിറ്റൽ വാരം സമാപിക്കുമ്പോഴേക്കും സംസ്ഥാനത്ത് ഒരു ലക്ഷം പേർ ഡിജിറ്റൽ ലോക്കർ സംവിധാനം ഉപയോഗിച്ചു തുടങ്ങണമെന്നാണു കേന്ദ്രം നിർദേശം ...
2015 Jul 05 | View Count:383
കിനാലൂര്‍ ഈസ്റ്റ് ജി.എല്‍.പി. സ്‌കൂള്‍ 3-ാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി നന്ദനയ്ക്കുള്ളത് ചോര്‍ന്നൊലിക്കുന്ന വീട്. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് കൊയിലോക്കുന്നുമ്മല്‍ പാര്‍വതി അമ്മയുടെ ഏഴുപേരടങ്ങുന്ന കുടുംബമാണ് ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൊച്ചുകുടിലില്‍ താമസിക്കുന്നത്. പാര്‍വതി അമ്മയുടെ ഇളയമകള്‍ ജയയുടെ മകളാണ് നന്ദന. നന്ദനയുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സ്‌കൂള്‍ ജെ.ആര്‍.സി. ഗ്രൂപ്പ് കൂട്ടുകാരിക്ക് കൊച്ചുവീട് നിര്‍മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രധാനാധ്യാപകന്‍ എ. അബ്ദുല്‍ ഷുക്കൂര്‍ ചെയര്‍മാനും ജെ.ആര്‍.സി. കൗണ്‍സലര്‍ കെ. തങ്കമണി കണ്‍വീനറുമായി ബാലുശ്ശേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ 19550100164659-ാം നമ്പര്‍ അക്കൗണ്ട് തുടങ്ങി. ഫോണ്‍: 09048832778. FDRL 0001955.
2015 Jul 05 | View Count:371
കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലൂസ്ടു വിഭാഗത്തില്‍ കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 7-ന് ചൊവ്വാഴ്ച രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍.
Displaying 37-40 of 195 results.