2015 Jul 22 | View Count:451
:ജോലിക്കിടയില്‍ തെങ്ങില്‍നിന്ന്‌ വീണ്‌ പരുക്കേറ്റ്‌ നട്ടെല്ലിന്‌ ക്ഷതമേറ്റ യുവാവ്‌ ചികിത്സാ സഹായം തേടുന്നു. കാക്കൂര്‍ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡിലെ കുന്നത്ത്‌ ഹബീബാബാണ്‌ തെങ്ങില്‍നിന്ന്‌ വീണ്‌ അരയ്‌ക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ട്‌ കിടപ്പിലായത്‌. രണ്ട്‌ പെണ്‍മക്കളും,ഭാര്യയുമടങ്ങുന്ന നിര്‍ധന കുടുംബത്തിലെ ഹബീബ്‌ കിടപ്പിലായതോടെ കുടുംബം പൂര്‍ണമായും അനാഥാവസ്‌ഥയിലായിരിക്കുകയാണ്‌. സ്വന്തമായി ഒരു വീടു പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ്‌ ഹബീബ്‌ കിടപ്പിലായത്‌.ഇതോടൊപ്പം ചികിത്സാ ചെലവും ഹബീബിന്‌ താങ്ങാനാവുന്നതിനുമപ്പുറമാണ്‌.ഈയൊരു സാഹചര്യം കണക്കിലെടുത്ത്‌ പ്രദേശത്തെ മത-രാഷ്ര്‌ടീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന്‌ അദ്ദേഹത്തിന്റെ ചികിത്സക്കും കുടുംബത്തിന്റെ സംരക്ഷണത്തിനുമായി ...
2015 Jul 19 | View Count:395
ഈണത്തില്‍ താളമിട്ടും,വിവിധ കാര്‍ഷിക മാതൃക സമര്‍പ്പിച്ചും ഒരിക്കല്‍ കൂടെ ഗ്രാമവാസികള്‍ കലിയനെ വരവേറ്റു.സമൃദ്ധിയുടെയും,സമ്പല്‍സമൃദ്ധിയുടെയും നാളുകള്‍ എന്ന്‌ മലയാളികള്‍ എന്നും ഓര്‍മിക്കുന്ന കര്‍ക്കടകം എത്തിയതോടൊണ്‌ നാടെങ്ങും കലിയനെ വരവേറ്റാണ്‌ കര്‍ക്കിടകത്തിന്‌ തുടക്കം കുറിച്ചത്‌. കലിയാ കലിയാ കൂയ്‌ ചക്കേ മാങ്ങേ ഇട്ടേച്ച്‌ പോ... എന്ന്‌ ഈണത്തില്‍ ആര്‍ത്തുവിളിച്ചു കുട്ടികള്‍ നാടെങ്ങും ഇന്നലെ ഓടിനടന്നു. വാഴത്തട,വാഴക്കൈ,ഈര്‍ക്കില്‍,കുരുത്തോല എന്നിവ ഉപയോഗിച്ച്‌ തൊഴുത്തിന്റെയും പശു കരി,ഏണി,കോണി,നുകം,കരി,പടന്ന,കൈക്കോട്ട്‌ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങളുടെയും മാതൃകയുണ്ടാക്കിയാണ്‌ കുട്ടികള്‍ കാലിയനൊപ്പം നടന്നു നീങ്ങിയത്‌. കര്‍ഷകനാളുകളിലെ ദുരിതങ്ങളൊഴിവാക്കാനും കാര്‍ഷിക സമൃദ്ധി നേടുന്നതിനുമാണ്‌ ദക്ഷിണായന ...
2015 Jul 17 | View Count:442
പുതുക്കിയ റേഷന്‍ കാര്‍ഡ്‌ കൈയില്‍ കിട്ടാന്‍ ഇനിയും വൈകും. ഇതിന്‌ കടമ്പകള്‍ ഇനിയും ഏറെ കടക്കണം. റേഷന്‍ കാര്‍ഡിന്റെ അവസാന ഘട്ട ജോലികള്‍ക്ക്‌ വേഗത കുറഞ്ഞെന്നാണ്‌ വിവരം. അടുത്ത മാസം ആദ്യം വിതരണം ചെയ്ുയമെന്നാണിപ്പോള്‍ അറിയുന്നത്‌. കാര്‍ഡിന്റെ എല്ലാ ജോലികള്‍ക്കുമിപ്പോള്‍ ഒച്ചിന്റെ വേഗത മാത്രമേയുള്ളൂ. ഇരുപതര ലക്ഷത്തേിലധികം കാര്‍ഡുകളാണ്‌ ഇത്തവണ നല്‍കേണ്ടത്‌. ഇതില്‍ പതിനാലര ലക്ഷത്തിലധികം കാര്‍ഡുകള്‍എ.പി.എല്‍ വിഭാഗത്തിന്റേതാണ്‌.എന്നാല്‍ പുതിയ കാര്‍ഡില്‍ എ.പി.എല്‍,ബി.പി.എല്‍ എന്നല്ല കാണുക.ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മുന്‍ഗണന,ജനറല്‍ എന്ന രീതിയിലാണ്‌. കാര്‍ഡ്‌ ഉടമ ഫോമില്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥനത്തിലാവും തെരഞ്ഞെടുപ്പ്‌.ഇതു പ്രകാരം 15 ന്‌ മുമ്പ്‌ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം.പരിശോധനക്ക്‌ ശേഷം 31 ന്‌ മുമ്പായി ...
2015 Jul 15 | View Count:395
ജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് പരിശോധനാ ഉപകരണങ്ങളുമായി നേരിട്ടു കടന്നു ചെല്ലാൻ ഒരു ജനാധിപത്യഗവണ്മെന്റിനും ധൈര്യമുണ്ടാകില്ല . ഇന്ത്യ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും. പക്ഷേ അടുത്തിടെ വന്ന രണ്ടു വാർത്തകൾ ഈ സ്വകാര്യതാസംരക്ഷണത്തിലുന്മേലുള്ള നമ്മുടെ ചെറിയ പ്രതീക്ഷകളെയും തകിടം മറിക്കാൻ പോന്നതാണ്.പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതിന് സോഫ്റ്റ്‌വെയറുകൾ വിതരണം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ ഇറ്റലിയിലെ ഹാക്കിങ് ടീം എന്ന കമ്പനിയുമായി ഇന്ത്യൻ ഏജൻസികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നതാണ് ഒരു വാർത്ത. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബ്രിട്ടനിൽ വാട്ട്സാപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ െമസേജിങ് സേവനങ്ങള്‍ നിരോധിക്കാൻ നീക്കമെന്നതാണ് അടുത്തത്. മൂന്നാമതൊരാൾക്ക് വായിക്കാൻ സാധിക്കാത്ത വിധം ‘എൻക്രിപ്റ്റ്’ ചെയ്ത് മെസേജുകൾ പരസ്പരം അയക്കാൻ ...
Displaying 29-32 of 195 results.