2015 Jul 17 | View Count: 444

പുതുക്കിയ റേഷന്‍ കാര്‍ഡ്‌ കൈയില്‍ കിട്ടാന്‍ ഇനിയും വൈകും. ഇതിന്‌ കടമ്പകള്‍ ഇനിയും ഏറെ കടക്കണം. റേഷന്‍ കാര്‍ഡിന്റെ അവസാന ഘട്ട ജോലികള്‍ക്ക്‌ വേഗത കുറഞ്ഞെന്നാണ്‌ വിവരം. അടുത്ത മാസം ആദ്യം വിതരണം ചെയ്ുയമെന്നാണിപ്പോള്‍ അറിയുന്നത്‌. കാര്‍ഡിന്റെ എല്ലാ ജോലികള്‍ക്കുമിപ്പോള്‍ ഒച്ചിന്റെ വേഗത മാത്രമേയുള്ളൂ. ഇരുപതര ലക്ഷത്തേിലധികം കാര്‍ഡുകളാണ്‌ ഇത്തവണ നല്‍കേണ്ടത്‌.

ഇതില്‍ പതിനാലര ലക്ഷത്തിലധികം കാര്‍ഡുകള്‍എ.പി.എല്‍ വിഭാഗത്തിന്റേതാണ്‌.എന്നാല്‍ പുതിയ കാര്‍ഡില്‍ എ.പി.എല്‍,ബി.പി.എല്‍ എന്നല്ല കാണുക.ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മുന്‍ഗണന,ജനറല്‍ എന്ന രീതിയിലാണ്‌. കാര്‍ഡ്‌ ഉടമ ഫോമില്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥനത്തിലാവും തെരഞ്ഞെടുപ്പ്‌.ഇതു പ്രകാരം 15 ന്‌ മുമ്പ്‌ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം.പരിശോധനക്ക്‌ ശേഷം 31 ന്‌ മുമ്പായി കാര്‍ഡിലെ വിവരങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന്‌ അയക്കണം.പിന്നീട്‌ മുന്‍ഗണന തീരുമാനിക്കാന്‍ അതത്‌ തദ്ദേശ സ്വയം ഭരണ സ്‌ഥാപനത്തിലേക്ക്‌ അയക്കും. പ്രസിഡന്റ്‌,സെക്രട്ടറി,ആര്‍.ഐ,വില്ലേജ്‌ ഓഫീസര്‍ അടങ്ങുന്ന ഉപ സമിതി പരിശോധിച്ച്‌ മുന്‍ഗണന തീരുമാനിക്കും.

ഈ ലിസ്‌റ്റ് സപ്ലൈ ഓഫീസില്‍ ലഭിച്ചാലേ കാര്‍ഡ്‌ അച്ചടിക്കാന്‍ നല്‍കാനാകൂ.അക്ഷയ,കുടുംബശ്രീ,സി ഡിറ്റ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഡാറ്റാ എന്‍ട്രി തയ്യാറാക്കും.ഇത്തരം കാര്യങ്ങള്‍ നീളുന്നതോടെ റേഷന്‍ കാര്‍ഡ്‌ എപ്പോള്‍ ലഭിക്കുമെന്ന്‌ ഇപ്പോള്‍ കൃത്യമായി പറയാന്‍ പറ്റില്ല.

ഇനി പുതിയ കാര്‍ഡ്‌ വന്നാലും ഉടമകള്‍ ഏറെ കാലം സപ്‌ളൈ ഓഫീസില്‍ കയറി ഇറങ്ങേണ്ടി വരും. കടന്നു കൂടുന്ന തെറ്റുകള്‍ തിരുത്താന്‍ വേണ്ടി മാത്രമല്ല പുതിയ അംഗങ്ങളെ ചേര്‍ത്തു കിട്ടാനും വീട്‌ മാറി താമസിച്ചവര്‍ക്ക്‌ പുതിയ കാര്‍ഡ്‌ നല്‍കാനും സപ്‌ളൈ ഓഫീസിലെ നീണ്ട ക്യൂ വില്‍ നില്‍ക്കേണ്ടി വരും. അക്ഷയ്‌ കേന്ദ്രങ്ങല്‍ വഴി ഇതിന്റെ നടപടി ക്രമങ്ങള്‍ ചെയ്യാമെങ്കിലും സപ്‌ളൈ ഓഫീസില്‍ പോകാതെ നടക്കില്ല.

Posted by : admin, 2015 Jul 17 06:07:58 pm