എല്ലാ തരം പനിയുമുണ്ട്.മലയോര മേഖല വിറക്കുന്നു
ജില്ലയില്‍ പകര്‍ച്ച പനി പടരുന്നു. ഇന്നലെ മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 956 പേരാണ് ചികിത്സ തേടിയെത്തിയത്. ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ മാത്രം 91391 പേര്‍ പനിബാധിച്ചു ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ചികിത്സ തേടിയെത്തിവരില്‍ 24 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്. 11 പേര്‍ക്കു ഇന്നലെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്‌തസാമ്പിളുകള്‍ പരിശോധിച്ച ശേഷമേ ഡെങ്കിപ്പനി സ്‌ഥിരീകരിക്കാനാവൂ. ജില്ലയില്‍ ഈ വര്‍ഷം 119 പേര്‍ക്കാണു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. കുരുവട്ടൂര്‍, ഫറോക്ക് എന്നിവിടങ്ങളിലെ രണ്ടു പേര്‍ക്ക് എലിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരേ 16 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്.വയറിളക്കം ബാധിച്ച് ഇന്നലെ മാത്രം ചികിത്സതേടിയെത്തിയത് 200 പേരാണ്. രണ്ടു പേര്‍ക്ക് ചിക്കന്‍പോക്‌സും ഒന്‍പതു പേര്‍ക്കു മഞ്ഞപ്പിത്തവും സ്‌ഥിരീകരിച്ചിട്ടുണ്ട്. മലേറിയയും എച്ച്1എന്‍1 കേസുകളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം 36 പേര്‍ക്കാണ് ഈ വര്‍ഷം മലേറിയ പിടിപെട്ടത്. 62 പേര്‍ക്കു എച്ച്1 എന്‍1 രോഗവും ബാധിച്ചിരുന്നു. | |
Posted by : admin, 2015 Jun 19 08:06:45 pm |