ജാഗ്രത..! ഡെങ്കിപ്പനി നമ്മുടെ തൊട്ടടുത്തെത്തി..
ബോധവല്‍ക്കരണം മുറപോലെ നടക്കുമ്പോഴും മലയോര മേഖലകളില്‍ ഉള്‍പ്പെടെ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത് അധികൃതരെ വലയ്‌ക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരു യുവാവ് മരിച്ചു. വടകരയിലും കുറ്റ്യാടിയിലും പേരാമ്പ്രയിലും ഫറോക്കിലും മുക്കത്തും എലത്തൂരും ഡെങ്കിപ്പനി ബാധിച്ച് നിരവധി പേരാണ് ചികില്‍സയിലുള്ളത്. വേങ്ങേരി സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യ മരണമാണിത്. ജൂണ്‍ ഒന്നുമുതല്‍ 149 പേരാണ് ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഡെങ്കിപ്പനി ബാധിച്ചവര്‍.81 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. എന്നാല്‍, സ്വകാര്യാശുപത്രിയിലെ കണക്കൂകൂടി നോക്കുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഇതിലും കൂടും. കഴിഞ്ഞ വര്‍ഷം ഇതേ സമയം 99 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്. 186 പേര്‍ ചികില്‍സ നേടി. ഈ വര്‍ഷം 335 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. അതേസമയം, ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരോ നഴ്‌സുമാരോ മറ്റ് ജീവനക്കാരോ ഇല്ലാത്തത് ബുദ്ധിമുട്ടിലാക്കുന്നു. മാത്രമല്ല അവശ്യമരുന്നുകളുടെ കടുത്ത ക്ഷാമവുമുണ്ട്.ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്ന 52 പേര്‍ വടകര ജില്ലാ ആശുപത്രി, നാദാപുരം, കുറ്റ്യാടി താലൂക്കാശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. മുമ്പില്ലാത്തവിധം മലയോരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീതിയിലാണ്.മണിയൂര്‍, ചെക്യാട്, വിലങ്ങാട്, വളയം, കല്ലുനിര, പുറമേരി, മടപ്പള്ളി, കുറ്റ്യാടി, മേമുണ്ട, അഴിയൂര്‍, ചോറോട്, ഓര്‍ക്കാട്ടേരി, കാര്‍ത്തികപ്പള്ളി, വില്യാപ്പള്ളി, വടകര മുന്‍സിപ്പാലിറ്റിയിലെ സാന്റ് ബാങ്ക്‌സ്, പുതുപ്പണം എന്നിവിടങ്ങളില്‍നിന്നുള്ള 28 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാവിലുംപാറ, വേളം, മരുതോങ്കര, നരിപ്പറ്റ, നാദാപുരം, കുന്നുമ്മല്‍, കായക്കൊടി, കുറ്റ്യാടി, പുറമേരി പഞ്ചായത്തുകളിലെ 18 പേരെ ഡെങ്കിപ്പനി ബാധിച്ചതായി സംശയിച്ച് കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതോങ്കരയില്‍ മൂന്നുപേര്‍ക്കും കായക്കൊടിയില്‍ നാലുപേര്‍ക്കും ഡെങ്കിപ്പനി സ്‌ഥിരികരിച്ചിട്ടുണ്ട്. നാദാപുരം താലൂക്കാശുപത്രിയില്‍പ്രവേശിക്കപ്പെട്ട ആറുപേര്‍ക്ക് ഡെങ്കി സ്‌ഥിരീകരിച്ചു. വാണിമേല്‍, ചെക്യാട്, തൂണേരിഎന്നിവിടങ്ങളില്‍നിന്നുള്ളവരാണിവര്‍. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രതിദിനം 1200 പേര്‍ ഒപിയിലെത്തുന്നുണ്ട്. | |
Posted by : admin, 2015 Jun 13 09:06:47 pm |