ഊര്‍ജസംരക്ഷണത്തിന് തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുകയാണ് തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍.കോട്ടൂര്‍ പഞ്ചായത്തിലെ 500 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കിയാണ് ഊര്‍ജസംരക്ഷണയജ്ഞത്തിന് തുടക്കം കുറിച്ചത്.വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്‍.ഇ.ഡി. ബള്‍ബ് നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കി. വിവിധ ഘട്ടങ്ങളിലായി എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കുകയാണ് ലക്ഷ്യം.ബോധവത്കരണത്തിന്റെ ഭാഗമായി കലാ ജാഥയും ക്ലാസുകളും നടത്തി താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്ന് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുത്ത വിദ്യാലയമാണിത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനോദ്ഘാടനം കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ ...
തല കത്തിക്കരിഞ്ഞ നിലയില്‍ കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് കണ്ടെത്തിയ യുവാവിനെ അഞ്ചുദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല.
മാവോവാദികേന്ദ്രങ്ങളില്‍ അന്വേഷണത്തിനും തെളിവുശേഖരണത്തിനും ഉപയോഗിക്കുന്ന 'സെല്‍ ഐഡി എക്‌സ്ട്രാക്ടര്‍' എന്ന ഉപകരണവുമായാണ് താമരശ്ശേരി ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ കിനാലൂരിലെത്തിയത്.മൃതദേഹം കാണപ്പെട്ടതിന് 50 മീറ്റര്‍ പരിധിയിലെ മൊബൈല്‍ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഉപകരണം ഉപയോഗിച്ച് കണ്ടെത്താനാകും.മുളകുപൊടിയും രക്തപ്പാടുകളും കണ്ട മാഞ്ചോട് ഭാഗത്ത് കാട് വെട്ടിമാറ്റിയാണ് ബാലുശ്ശേരി സി.ഐ. കെ. വിനോദും സംഘവും തിരച്ചില്‍ നടത്തിയത്.രാവിലെ പത്തുമണിയോടെ ആരംഭിച്ച കാട് വെട്ടിമാറ്റിയുള്ള തിരച്ചില്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ ...
ബാലുശേരി മങ്കയത്ത് പാതി കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം സംബന്ധിച്ചുള്ള ദുരൂഹത നീങ്ങിയില്ല. മരിച്ച യുവാവിനെ കുറിച്ച് യാതൊരു വിവരവും പോലീസിനു കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലും റൂറല്‍ പോലീസ് പരിധിയിലുമുള്ള പോലീസ് സ്‌റ്റേഷനുകളിലും രജിസ്‌റ്റര്‍ ചെയ്‌ത മിസിങ് കേസുകള്‍ പരിശോധിച്ചിരുന്നു.
എന്നാല്‍ കണ്ടെത്തിയ മൃതദേഹവുമായി സാമ്യതയുള്ള മിസിങ് കേസുകളൊന്നും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. കോഴിക്കോട് ജില്ലയ്‌ക്കു പുറമേ മറ്റു ജില്ലകളിലേക്കും പോലീസ് വിവരങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ കത്തിക്കരിഞ്ഞ മൃതദേഹവുമായി ബന്ധപ്പെട്ടുള്ള യാതൊരു സൂചനകളും മറ്റു ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ലഭിച്ചിട്ടില്ല. അതേസമയം മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ ഓരേക്കറോളം ...
Displaying 49-52 of 343 results.