തൃക്കുറ്റിശ്ശേരി യു.പി. സ്‌കൂളിലെ കുട്ടികള്‍ ചില്ലറക്കാരല്ല..
ഊര്‍ജസംരക്ഷണത്തിന് തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുകയാണ് തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍.കോട്ടൂര്‍ പഞ്ചായത്തിലെ 500 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കിയാണ് ഊര്‍ജസംരക്ഷണയജ്ഞത്തിന് തുടക്കം കുറിച്ചത്.വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്‍.ഇ.ഡി. ബള്‍ബ് നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കി. വിവിധ ഘട്ടങ്ങളിലായി എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കുകയാണ് ലക്ഷ്യം.ബോധവത്കരണത്തിന്റെ ഭാഗമായി കലാ ജാഥയും ക്ലാസുകളും നടത്തി താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്ന് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുത്ത വിദ്യാലയമാണിത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനോദ്ഘാടനം കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ നിര്‍വഹിച്ചു.ഗോപി കെ.വി.സി. അധ്യക്ഷത വഹിച്ചു. കെ. കുട്ടിനാരായണന്‍, യു.എം. രമേശന്‍, കെ.പി. നാരായണന്‍, കെ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. സ്മാര്‍ട്ട് എനര്‍ജി ജില്ലാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സിജേഷ് മൂഴിക്കല്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. | |
Posted by : admin, 2015 Dec 26 09:12:42 am |