2015 Dec 20 | View Count:509
ബാലുശ്ശേരി -കുറുമ്പൊയില്‍ റോഡില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുസമീപമുള്ള വളവില്‍ അപകടസാധ്യതയേറുന്നു. സ്‌കൂളിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള വളവായതിനാല്‍ അകലെ നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയില്ല. വൈകുന്നേരങ്ങളില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വിടുമ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വരുന്നത് കാണാതെ വാഹനങ്ങള്‍ ഈ വഴി അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. വളവിനോട് ചേര്‍ന്നുള്ള പഴകിയ സ്‌കൂള്‍ കെട്ടിടവും നിലം പതിക്കാറായ സ്ഥിതിയിലാണുള്ളത്. വളവ് നികത്തി റോഡിന് വീതികൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതര്‍ ഗൗനിച്ചിട്ടില്ല. വാഹനങ്ങള്‍ ചീറിപ്പായുന്ന കുറുമ്പൊയില്‍ റോഡിലെ വളവ് നിവര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.  
2015 Dec 18 | View Count:387
ബാലുശ്ശേരി ഏരിയയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ സപ്തദിന ക്യാമ്പുകള്‍ 20-ന് രാവിലെ ഒമ്പതുമണി മുതല്‍ വിവിധസ്ഥലങ്ങളില്‍ തുടങ്ങും. നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് ക്യാമ്പ് പുന്നശ്ശേരി എ.യു.പി. സ്‌കൂളില്‍ ആരംഭിക്കും. പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. ക്യാമ്പ് പനങ്ങാട് നോര്‍ത്ത് യു.പി. സ്‌കൂളിലാണ്. തലക്കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ക്യാമ്പ് കൊളത്തൂര്‍ ശങ്കരവിദ്യാമന്ദിരത്തിലും.
2015 Dec 17 | View Count:406
ബാലുശ്ശേരി ടൗണിലും പരിസരപ്രദേശത്തെ ഇടുങ്ങിയ റോഡുകളിലും കൗമാരക്കാരുെട 'മോട്ടോര്‍ ബൈക്ക് അഭ്യാസം' വര്‍ധിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ബൈക്കില്‍ മൂന്നും നാലും പേര്‍ ഇരുന്നാണ് സഞ്ചരിക്കുന്നത്. ഇവരില്‍ ഒരാള്‍പോലും ഹെല്‍മറ്റ് ധരിക്കുന്നില്ല. സര്‍ക്കസ് കൂടാരങ്ങളിലെ ബൈക്കുകളുടെ ശബ്ദത്തെ വെല്ലുന്ന തരത്തിലുള്ള ശബ്ദത്തോടെയാണ് പോസ്റ്റാഫീസ് റോഡ്, ഹൈസ്‌കൂള്‍ റോഡ്, കൈരളി റോഡ് എന്നിവിടങ്ങളിലൂടെ കൗമാരക്കാരുടെ ബൈക്കുകള്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി ചീറിപ്പായുന്നത്. കഴിഞ്ഞ ദിവസം ഏതാനും മുതിര്‍ന്നവര്‍ ചേര്‍ന്ന് ബൈക്കുകള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ തടഞ്ഞുനിര്‍ത്തി കൗമാരക്കാരെ ഉപദേശിച്ച് വിടുകയുണ്ടായി. പോലീസ് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ബാലുശ്ശേരി ടൗണില്‍ പോലീസ് സംവിധാനം ...
2015 Dec 17 | View Count:360
ബാലുശ്ശേരി താലൂക്ക് ആസ്​പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം ആരംഭിച്ചു. നേരത്തേയുണ്ടായിരുന്ന എക്‌സ്‌റേ സംവിധാനം നവീകരിച്ചാണ് ഇതൊരുക്കിയത്. ബി.പി.എല്‍. വിഭാഗക്കാര്‍ അന്‍പത് രൂപ അടച്ചാല്‍ എക്‌സ്‌റേ എടുക്കാന്‍ കഴീയും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ ആകെ ചെലവിന്റെ 50 ശതമാനം അടയ്ക്കണം. താലൂക്ക് ആസ്​പത്രിയില്‍ നിന്ന് നല്‍കുന്ന പരിശോധനാക്കുറിപ്പില്ലാതെ പുറത്തുനിന്നെത്തുന്ന രോഗികള്‍ക്കും എക്‌സ്‌റേ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയും. ഇവരും ഒ.പി.ടിക്കറ്റ് എടുക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം ആരംഭിച്ചതോടെ സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ എക്‌സ്‌റേ യൂണിറ്റുകളെ സമീപിക്കാതെ ചുരുങ്ങിയ നിരക്കില്‍ എക്‌സ്‌റേ എടുക്കാന്‍ കഴിയുന്നുണ്ട്. ആസ്​പത്രിയില്‍ ആവശ്യത്തിന് ...
Displaying 53-56 of 343 results.