2015 Dec 12 | View Count:435
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിര്‍മല്ലൂര്‍ വളഞ്ചത്ത് വീട്ടില്‍ ഷാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച 'സ്‌നേഹജ്വാല' ആദരാഞ്ജലി പ്രതിഷേധ ജ്വാലയായി മാറി. സിറ്റി, റൂറല്‍ ജില്ലകളിലെ നൂറുകണക്കിന് പോലീസുകാര്‍ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഷാജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സ്‌നേഹജ്വാല തെളിയിക്കുകയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഷാജിയുടെ കുടുംബത്തിന് നീതിലഭിക്കുന്നതിന് നിയമപരമായി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രാനന്ദനും സെക്രട്ടറി ജി.ആര്‍. അജിത്തും പറഞ്ഞു. കുടുംബത്തിന് നീതിലഭിക്കാന്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ ഷാജിയുടെ ഭാര്യ മഞ്ജുളയ്ക്ക് ഉറപ്പുനല്‍കി.  
2015 Dec 01 | View Count:563
 ജോലി ലഭിച്ചതിനെത്തുടര്‍ന്ന്‌ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാര്‍ഡ്‌ അംഗമായിരുന്ന ശുഭ കിഴക്കയില്‍ സ്ഥാനം രാജിവെച്ചു.  എംബ്ലോയ്‌മെന്റ്‌ മുഖേന പാര്‍ടൈം ജീവനക്കാരിയായി കക്കാടംപൊയില്‍ സ്‌കൂളില്‍ ജോലി ലഭിച്ചതോടെയാണ്‌ ശുഭ ഇന്നലെ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുമ്പാകെ രാജി സമര്‍പ്പിച്ചത്‌. ഇതോടൊപ്പം വിശദമായ കത്തും നല്‍കിയിട്ടുണ്ട്‌.           രാജി സ്വീകരിച്ച സെക്രട്ടറി അടുത്ത ഭരണ സമിതിക്കുശേഷം കമ്മീഷനെ വിവരമറിയിക്കുമെന്ന്‌ അറിയിച്ചു.. 18 ദിവസം സ്ഥാനം വഹിച്ച ശുഭയ്‌ക്ക്‌ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാനായിരുന്നില്ല. ഗ്രാമപഞ്ചായത്തിലെ 17 ല്‍ ഏഴ്‌ അംഗങ്ങള്‍ യു.ഡി.എഫിനും ഒന്ന്‌ ബി.ജെ..പി.ക്കുമാണുള്ളത് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശുഭയ്‌ക്ക്‌ 327 വോട്ടിന്റെ ലീഡായിരുന്നു. ബി.ജെപിയാണ്‌ ഇവിടെ രണ്ടാസ്ഥാനത്ത്‌.  
2015 Nov 29 | View Count:535
നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. എ.പി. ഷാജിക്കെതിരെ ധൃതിപിടിച്ചുണ്ടായ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാജിയുടെ ബാലുശ്ശേരിയിലെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അതില്‍ വന്ന് ചേരാന്‍ പാടില്ലാത്ത കാര്യം വന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി. ഇത് നീതീകരിക്കാവുന്ന നടപടിയല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖലാ എ.ഡി.ജി.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. -ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
2015 Nov 29 | View Count:415
ബാലുശ്ശേരി ജനമൈത്രിപോലീസും ഇയ്യാട് ജനകീയ കൂട്ടായ്മയും ചേര്‍ന്ന് അന്ധനും നിര്‍ധനനുമായ ഇയ്യാട് പാറച്ചാലില്‍ ശേഖരനും കുടുംബത്തിനും വീടൊരുക്കുന്നു. ശേഖരനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒരു കൂരയിലാണ്. ബാലുശ്ശേരി ജനമൈത്രി പോലീസിന്റെ ഇടപെടലിന്റെ ഭാഗമായാണ് വീടൊരുങ്ങുന്നത്. ഇയ്യാട് അങ്ങാടിയില്‍ രൂപവത്കരിച്ച ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീടൊരുങ്ങുന്നത്. എട്ട് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുക നാട്ടുകാരില്‍നിന്ന് സ്വരൂപിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. നാല് മാസത്തിനുള്ളില്‍ വീട് പൂര്‍ത്തീകരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. വീടിനുള്ള കുറ്റിയടിക്കല്‍ കര്‍മം ജനമൈത്രി പോലീസ് എസ്.ഐ. കെ.പി.ഹരിദാസന്റെ നേതൃത്വത്തില്‍ നടന്നു. ജനകീയ കമ്മിറ്റികണ്‍വീനര്‍ അതുല്‍ പുറക്കാട്, ട്രഷറര്‍ ...
Displaying 61-64 of 343 results.