2015 Nov 29 | View Count: 416

ബാലുശ്ശേരി ജനമൈത്രിപോലീസും ഇയ്യാട് ജനകീയ കൂട്ടായ്മയും ചേര്‍ന്ന് അന്ധനും നിര്‍ധനനുമായ ഇയ്യാട് പാറച്ചാലില്‍ ശേഖരനും കുടുംബത്തിനും വീടൊരുക്കുന്നു.
ശേഖരനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒരു കൂരയിലാണ്. ബാലുശ്ശേരി ജനമൈത്രി പോലീസിന്റെ ഇടപെടലിന്റെ ഭാഗമായാണ് വീടൊരുങ്ങുന്നത്. ഇയ്യാട് അങ്ങാടിയില്‍ രൂപവത്കരിച്ച ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീടൊരുങ്ങുന്നത്. എട്ട് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുക നാട്ടുകാരില്‍നിന്ന് സ്വരൂപിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. നാല് മാസത്തിനുള്ളില്‍ വീട് പൂര്‍ത്തീകരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. വീടിനുള്ള കുറ്റിയടിക്കല്‍ കര്‍മം ജനമൈത്രി പോലീസ് എസ്.ഐ. കെ.പി.ഹരിദാസന്റെ നേതൃത്വത്തില്‍ നടന്നു. ജനകീയ കമ്മിറ്റികണ്‍വീനര്‍ അതുല്‍ പുറക്കാട്, ട്രഷറര്‍ രാജന്‍ നായര്‍, ദിനചന്ദ്രന്‍ നായര്‍, രവി ഇയ്യാട്, പോലീസ് ഉദ്യോഗസ്ഥരായ സജി പി., ലേഖ, ബിജേഷ്, ബിജു കെ.പി, വാര്‍ഡ്‌മെമ്പര്‍ റീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Posted by : admin, 2015 Nov 29 08:11:58 am