2015 Nov 29 | View Count: 536

നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. എ.പി. ഷാജിക്കെതിരെ ധൃതിപിടിച്ചുണ്ടായ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാജിയുടെ ബാലുശ്ശേരിയിലെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അതില്‍ വന്ന് ചേരാന്‍ പാടില്ലാത്ത കാര്യം വന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി. ഇത് നീതീകരിക്കാവുന്ന നടപടിയല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖലാ എ.ഡി.ജി.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. -ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Posted by : admin, 2015 Nov 29 08:11:16 pm