ബാലുശ്ശേരി പഞ്ചായത്ത് ലൈബ്രറി കെട്ടിടത്തിനു ചുറ്റും കാടുനിറഞ്ഞുകിടന്ന സ്ഥലം കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യ, വി.കെ.സി. ജൂനിയര്‍ നന്മ സന്നദ്ധ സംഘവും എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും വൃത്തിയാക്കി.
അധ്യാപകരുടെ നേതൃത്വത്തില്‍ എഴുപതോളം കുട്ടികള്‍ രണ്ടുമണിക്കൂര്‍ ശ്രമദാനം നടത്തിയതോടെ ഇവിടമാകെ വൃത്തിയായി. നന്മ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷീനുരാജ് കെ.ജി., വി. ഗംഗാധരന്‍, ബിന്ദു എം.ബി., സിതാര മാത്യു, ഡിക്ടമോള്‍ എം.സി., അഭിരാം ഗിരീഷ്, സഞ്ജയ് ഹരി ടി., മുഹമ്മദ് ഇക്ബാല്‍, മുഷ്താഖ്, ഇമ വി.ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി.
കൊയിാലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ബാലുശ്ശേരി ബ്രാഞ്ചിന്റെ നവീകരിച്ച കെട്ടിടഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് എം. രാഘവന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാരോത്ത് ഇസ്മയില്‍ സഹകരണ േജായന്റ് രജിസ്ട്രാര്‍ വി.എസ്. വല്‍സരാജ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥ്, റീജ കെ.കെ., കൃഷ്ണന്‍കുട്ടി പി.എ., ജോസഫ് പള്ളുരുത്തി, യു.കെ.ഡി. അടിയോടി, ഇ.കെ. ഗിരിധരന്‍, ശൈലേഷ് പാറക്കല്‍, കെ.പി. ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.ഇ. സ്‌കൂളിനോട് ചേര്‍ന്നുള്ള ഹൈസ്‌കൂള്‍ കെട്ടിടം ഏതുസമയവും പൊളിഞ്ഞുവീഴാവുന്ന അവസ്ഥയില്‍. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ചോര്‍ന്നൊലിച്ച് ചുമരും വീഴാറായി. കെട്ടിടങ്ങളിലെല്ലാം ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. വിശ്രമസമയങ്ങളില്‍ വിദ്യാര്‍ഥികള്‍ തകര്‍ന്ന കെട്ടിടത്തിനകത്തുനിന്നാണ് കളിക്കുന്നത്. കെട്ടിടത്തിലെ വീഴാറായ ഓടുകളെങ്കിലും എടുത്തുമാറ്റിയാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
Displaying 69-72 of 343 results.
862861859855