2015 Nov 11 | View Count:346
റോട്ടറി ക്ലബ്ബ് ഓഫ് ബാലുശ്ശേരി ഡ്രീംസിറ്റി ശിശുദിനത്തോടനുബന്ധിച്ച് 14-ന് ജില്ലാതല ചിത്രരചനാമത്സരം നടത്തും. 10 മണിക്ക് ബാലുശ്ശേരി ജി.എല്‍.പി. സ്‌കൂളിലാണ് മത്സരം. എല്‍.പി., യു.പി. എന്നീ വിഭാഗങ്ങളായാണ് മത്സരം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. പങ്കെടുക്കുന്നവര്‍ 12.11.2015-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847400639, 9946921040.
2015 Nov 09 | View Count:455
ബാലുശ്ശേരി പഞ്ചായത്തില്‍ സി.പി.എമ്മിലെ പി.പി. രവീന്ദ്രനാഥും പനങ്ങാട് പഞ്ചായത്തില്‍ സി.പി.എമ്മിലെ പി.സി. പുഷ്പയും പ്രസിഡന്റുമാരായേക്കും.  സി.പി.എം. ബാലുശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ രവീന്ദ്രനാഥ് മത്സരിക്കുന്നതിനായി സ്ഥാനം കെ.വി. ബാലകൃഷ്ണനെ ഏല്പിക്കുകയായിരുന്നു. പത്താം വാര്‍ഡില്‍നിന്ന് യു.ഡി.എഫിന്റെ സീറ്റാണ് രവീന്ദ്രനാഥ് പിടിച്ചെടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സഖ്യകക്ഷിയായ എന്‍.സി.പി.ക്ക് നല്‍കാനാണ് സാധ്യത എന്‍.സി.പി.യിലെ വനിതാ പ്രതിനിധി ശ്രീജ എമ്മച്ചന്‍കണ്ടിയെയായിരിക്കും എന്‍.സി.പി. നിര്‍ദേശിക്കുക. ബാലുശ്ശേരി പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഒമ്പതും യു.ഡി.എഫ്. ഏഴും ബി.ജെ.പി. ഒരു സീറ്റുമാണ് നേടിയത്.  എല്‍.ഡി.എഫ്. മികച്ച ജയം നേടിയ പനങ്ങാട് പഞ്ചായത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി.സി. പുഷ്പ പ്രസിഡന്റാവാനാണ് ...
2015 Nov 07 | View Count:450
തദ്ദേശ  തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി ബ്ലോക്കിലെ ഏഴ്‌ ഗ്രാമ പഞ്ചായത്തുകളില്‍ നാലെണ്ണം എല്‍ഡിഎഫ്‌ നിലനിര്‍ത്തി.ബാലുശ്ശേരി, പനങ്ങാട്‌,കോട്ടൂര്‌,ഉള്ളിയേരി എന്നീ പഞ്ചായത്തുകളാണ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തിയത്‌. ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ പതിനേഴ്‌ വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌ ഒന്‍പതും യുഡിഎഫ്‌ ഏഴും ബിജെപി ഒരു സീറ്റും നേടി. എന്നാല്‍ പനങ്ങാട്‌ ഇരുപതില്‍ പതിനാലെണ്ണം എല്‍ഡിഎഫിനും ആറെണ്ണം യുഡിഎഫിനുമാണ്‌ ലഭിച്ചത്‌. നേരത്തെ ഇവിടെ യുഡിഎഫിന്‌ ഒന്‍പത്‌ സീറ്റ്‌ ഉണ്ടായിരുന്നു. യുഡിഎഫ്‌ ഭരണം കയ്യാളിയിരുന്ന ഉണ്ണികുളത്ത്‌ ഇരുപത്തിമൂന്ന്‌ സീറ്റില്‍ പതിനൊന്ന്‌ സീറ്റേ യുഡിഎഫിന്‌ ലഭിച്ചുള്ളൂ.എല്‍ഡിഎഫ്‌ പതിനൊന്നും ബിജെപിക്ക്‌ ഒരു സീറ്റും ലഭിച്ചപ്പോള്‍ ഭരണം ത്രിശങ്കുവിലാണ്‌. ഉള്ള്യേരി ഗ്രാമപഞ്ചയത്തിലെ പത്തൊന്‍പത്‌ വാര്‍ഡുകളില്‍ എട്ട്‌ ...
2015 Nov 01 | View Count:483
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ അവസാനിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ആദ്യഘട്ടത്തില്‍. ഏഴ് ജില്ലകളിലെ 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. 31,161 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.11 കോടി വോട്ടര്‍മാരാണ് ഈ ജില്ലകളിലുള്ളത്. നവംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. എല്ലാ ജില്ലകളിലും നവംബര്‍ ഏഴിന് വോട്ടെണ്ണും സംസ്ഥാനത്ത് 1316 ബൂത്തുകള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1019 എണ്ണത്തിലും വെബ് കാസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ബൂത്തുകളില്‍ വീഡിയോ ...
Displaying 77-80 of 343 results.