2015 Nov 07 | View Count: 451

തദ്ദേശ  തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി ബ്ലോക്കിലെ ഏഴ്‌ ഗ്രാമ പഞ്ചായത്തുകളില്‍ നാലെണ്ണം എല്‍ഡിഎഫ്‌ നിലനിര്‍ത്തി.ബാലുശ്ശേരി, പനങ്ങാട്‌,കോട്ടൂര്‌,ഉള്ളിയേരി എന്നീ പഞ്ചായത്തുകളാണ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തിയത്‌. ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ പതിനേഴ്‌ വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌ ഒന്‍പതും യുഡിഎഫ്‌ ഏഴും ബിജെപി ഒരു സീറ്റും നേടി. എന്നാല്‍ പനങ്ങാട്‌ ഇരുപതില്‍ പതിനാലെണ്ണം എല്‍ഡിഎഫിനും ആറെണ്ണം യുഡിഎഫിനുമാണ്‌ ലഭിച്ചത്‌. നേരത്തെ ഇവിടെ യുഡിഎഫിന്‌ ഒന്‍പത്‌ സീറ്റ്‌ ഉണ്ടായിരുന്നു. യുഡിഎഫ്‌ ഭരണം കയ്യാളിയിരുന്ന ഉണ്ണികുളത്ത്‌ ഇരുപത്തിമൂന്ന്‌ സീറ്റില്‍ പതിനൊന്ന്‌ സീറ്റേ യുഡിഎഫിന്‌ ലഭിച്ചുള്ളൂ.എല്‍ഡിഎഫ്‌ പതിനൊന്നും ബിജെപിക്ക്‌ ഒരു സീറ്റും ലഭിച്ചപ്പോള്‍ ഭരണം ത്രിശങ്കുവിലാണ്‌. ഉള്ള്യേരി ഗ്രാമപഞ്ചയത്തിലെ പത്തൊന്‍പത്‌ വാര്‍ഡുകളില്‍ എട്ട്‌ സീറ്റ്‌ നേടി യുഡിഎഫ്‌ കഴിഞ്ഞിനേക്കാള്‍ നില മെച്ചപ്പെടുത്തി. നടുവണ്ണൂരില്‍ പതിനാറില്‍ ഇരുമുന്നണികളും എട്ട്‌ വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്‌. കൂരാച്ചുണ്ടില്‍ കഴിഞ്ഞതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ ആകെയുള്ള പതിമൂന്ന്‌
സീററുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ പത്തിലൊതുങ്ങി. മൂന്ന്‌ സീററുകള്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. 
ബാലുശ്ശേരി:1. .കെ.ശശികുമാര്‍(എല്‍ഡിഎഫ്‌),2.വി.എം.പ്രമീള(എല്‍ഡിഎഫ്‌)3.സബിത(എല്‍ഡിഎഫ്‌) 4.സിറാജ്‌.യു.കെ(യുഡിഎഫ്‌)5.ശ്രീജ.കെ.(എല്‍ഡിഎഫ്‌),6.രൂപലേഖ (എല്‍ഡിഎഫ്‌)7.റീജ(യുഡിഎഫ്‌),8.ശുഭ(യുഡിഎഫ്‌),9.ബീന(ബിജെപി),10.പി.പി.രവീന്ദ്രനാഥ്‌(എല്‍ഡിഎഫ്‌),11.പുഷ്‌പ(യുഡിഎഫ്‌),12.കെ.കെ.പരീദ്‌(യുഡിഎഫ്‌),13.അബുദുള്‍ബഷീര്‍(യുഡിഎഫ്‌),14.ഉമ(യുഡിഎഫ്‌),15.ഗണേശന്‍(എല്‍ഡിഎഫ്‌),16.പെരിങ്ങിണി മാധവന്‍(എല്‍ഡിഎഫ്‌),17.എന്‍.വി.നദീഷ്‌ കുമാര്‍(എല്‍ഡിഎഫ്‌).

പനങ്ങാട്‌. 1.വിലാസിനി(എല്‍ഡിഎഫ്‌),2.കൃഷ്‌ണകുമാര്‍(എല്‍ഡിഎഫ്‌),3.ബിജു (എല്‍ഡിഎഫ്‌),4.സുരേഷ്‌(എല്‍ഡിഎഫ്‌),5.പി.ഉസ്‌മാന്‍(എല്‍ഡിഎഫ്‌),6.ഷൈനി(എല്‍ഡിഎഫ്‌),7.നാസര്‍.പി.കെ(യുഡിഎഫ്‌),8.അബുദുള്‍ലത്തീഫ്‌(യുഡിഎഫ്‌),9.ദവേശന്‍(എല്‍ഡിഎഫ്‌),10.മുഹമ്മദ്‌(എല്‍ഡിഎഫ്‌),11.ഹമീദാകബീര്‍(യുഡിഎഫ്‌ ,12.ശോഭന(യുഡിഎഫ്‌),13.ഷൈമ(യുഡിഎഫ്‌),14.പുഷ്‌പ(എല്‍ഡിഎഫ്‌),15.കമലാക്ഷി(എല്‍ഡിഎഫ്‌),16.ബിന്ദു(എല്‍ഡിഎഫ്‌),17.സുകൃതിതങ്കമണി(യുഡിഎഫ്‌),18.ഗംഗാധരന്‍(എല്‍ഡിഎഫ്‌),19.സബീഷ്‌(എല്‍ഡിഎഫ്‌),20.ഷീജ(എല്‍ഡിഎഫ്‌).

ഉള്ളിയേരി. 1.ചന്ദ്രിക(എല്‍ഡിഎഫ്‌)2.സില്‍ജ(യുഡിഎഫ്‌),3.അനീഷ്‌(യുഡിഎഫ്‌)4.ലത(എല്‍ഡിഎഫ്‌)5.സി.കെ.രാമന്‍കുട്ടി(എല്‍ഡിഎഫ്‌),6.ബിന്ദു(എല്‍ഡിഎഫ്‌),7.രാധാകൃഷ്‌ണന്‍(എല്‍ഡിഎഫ്‌)8.ഷാജി(എല്‍ഡിഎഫ്‌)9.വസന്ത(യുഡിഎഫ്‌),10.അനിത(യുഡിഎഫ്‌),11.ബിന്ദുകോറോത്ത്‌(യുഡിഎഫ്‌),12.ശിവദാസന്‍(എല്‍ഡിഎഫ്‌),13.സുനിത(എല്‍ഡിഎഫ്‌)14.പ്രസന്ന(എല്‍ഡിഎഫ്‌)15.ഷാജു(എല്‍ഡിഎഫ്‌),16.അനൂപ്‌കുമാര്‍(യുഡിഎഫ്‌),17.സന്തോഷ്‌(യുഡിഎഫ്‌),18.രവീന്ദ്രന്‍(എല്‍ഡിഎഫ്‌)19.സുജാത നമ്പൂതിരി(യുഡിഎഫ്‌).
ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ എല്‍.ഡി.എ.ഫിന്‌ തന്നെ
ബാലുശ്ശേരി. ബ്ലോക്ക്‌ പഞ്ചായത്തിലെ പതിനഞ്ച്‌ ഡിവിഷനുകളില്‍ പതിനൊന്നില്‍ എല്‍ഡിഎഫ്‌ വിജയം കൈവരിച്ചു.നാല്‌ സീറ്റ്‌ യുഡിഎഫ്‌ നേടി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത്‌ സീറ്റേ നേടിയിരുന്നുവെങ്കില്‍ ഇത്തവണ ഒരു സീറ്റുകൂടി യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. 1.കരുവണ്ണൂര്‍-പ്രീതി.എം.കെ.(എല്‍ഡിഎഫ്‌),2.കോട്ടൂര്‍-ഗിരിജ എന്‍.കെ(എല്‍ഡിഎഫ്‌).3.വാകയാട്‌-എം.ചന്ദ്രന്‍(എല്‍ഡിഎഫ്‌),4.കൂരാച്ചുണ്ട്‌-മാണി എന്‍.ജെ(യുഡിഎഫ്‌)5.പനങ്ങാട്‌-പി.പ്രതിഭ(എല്‍ഡിഎഫ്‌),6.തലായാട്‌-കെ.അഹമ്മദ്‌കോയ(യുഡിഎഫ്‌)7.കിനാലൂര്‍-എന്‍.പി.ബാബു(എല്‍ഡിഎഫ്‌)8.എകരൂല്‍-ടി.കെ.സുധീര്‍കുമാര്‍(എല്‍ഡിഎഫ്‌),9.പൂനൂര്‍-കണ്ടിയോത്ത്‌ ഉസ്‌മാന്‍മാസ്‌റ്റര്‍(യുഡിഎഫ്‌)10.ശിവപുരം-റീത്താരാമചന്ദ്രന്‍(എല്‍ഡിഎഫ്‌),11.ബാലുശ്ശേരി-ഷീബ വി.കെ(യുഡിഎഫ്‌),12.കോക്കല്ലൂര്‍-പി.എന്‍.അശോകന്‍(എല്‍ഡിഎഫ്‌),13.ഉള്ളിയേരി -ജമീല(എല്‍ഡിഎഫ്‌),14.കന്നൂുര്‌-വിലാസിനി(എല്‍ഡിഎഫ്‌),15.നടുവണ്ണൂര്‍-ഷൈമ(എല്‍ഡിഎഫ്‌)
 

Posted by : admin, 2015 Nov 07 12:11:02 pm