കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ബാബു പറശ്ശേരിയും വൈസ് പ്രസിഡന്റായി സി.പി.ഐ.യിലെ റീന മുണ്ടേങ്ങാടും ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എന്‍.പ്രശാന്ത് ബാബു പറശ്ശേരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാടിന് പ്രസിഡന്റ് ബാബു പറശ്ശേരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ദൃഢപ്രതിജ്ഞയെടുത്തു.
27അംഗ ജില്ലാ പഞ്ചായത്തില്‍ 16 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബു പറശ്ശേരിയെ മുക്കം മുഹമ്മദ് നിര്‍ദേശിച്ചു. ടി.കെ.രാജന്‍ പിന്താങ്ങി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി അഹമ്മദ് പുന്നക്കലിനെ വി.ഡി.ജോസഫ് നിര്‍ദേശിച്ചു. എ.ടി.ശ്രീധരന്‍ പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റീന മുണ്ടേങ്ങാടിനെ പി.ജി.ജോര്‍ജ് ...
ബാലുശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താത്തതിന്റെ ഉത്തരവാദി മണ്ഡലം പ്രസിഡന്റാണന്നാരോപിച്ച് പ്രസിഡന്റിനെതിരെ 'എ' വിഭാഗം പരസ്യമായി രംഗത്തെത്തി. ഐ. വിഭാഗക്കാരനായ സി.രാജനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണന്നൊണ് മറുവിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം നേടിയെടുക്കാനുള്ള തന്ത്രമെന്ന നിലയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം എ.പി. പ്രകാശന്‍ രാജിവെച്ചിരുന്നു. എന്നാല്‍ തന്നെമാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ലെന്നും മണ്ഡലത്തിലെ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ളതെന്നുമാണ് മണ്ഡലം പ്രസിഡന്റിന്റെ നിലപാട്. കഴിഞ്ഞ ദിവസം കൈയാംകളിയില്‍ സമാപിച്ച മണ്ഡലം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഡി.സി.സി. നേതൃത്വം അത്തോളിയില്‍ സ്വീകരിച്ച പോലുള്ള നടപടി ...
Displaying 73-76 of 343 results.