2015 Nov 15 | View Count: 399


ബാലുശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താത്തതിന്റെ ഉത്തരവാദി മണ്ഡലം പ്രസിഡന്റാണന്നാരോപിച്ച് പ്രസിഡന്റിനെതിരെ 'എ' വിഭാഗം പരസ്യമായി രംഗത്തെത്തി. ഐ. വിഭാഗക്കാരനായ സി.രാജനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണന്നൊണ് മറുവിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം നേടിയെടുക്കാനുള്ള തന്ത്രമെന്ന നിലയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം എ.പി. പ്രകാശന്‍ രാജിവെച്ചിരുന്നു. എന്നാല്‍ തന്നെമാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ലെന്നും മണ്ഡലത്തിലെ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ളതെന്നുമാണ് മണ്ഡലം പ്രസിഡന്റിന്റെ നിലപാട്. കഴിഞ്ഞ ദിവസം കൈയാംകളിയില്‍ സമാപിച്ച മണ്ഡലം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഡി.സി.സി. നേതൃത്വം അത്തോളിയില്‍ സ്വീകരിച്ച പോലുള്ള നടപടി ബാലുശ്ശേരിയിലും വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
 

Posted by : admin, 2015 Nov 15 09:11:37 pm