2015 Dec 01 | View Count: 564


 ജോലി ലഭിച്ചതിനെത്തുടര്‍ന്ന്‌ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാര്‍ഡ്‌ അംഗമായിരുന്ന ശുഭ കിഴക്കയില്‍ സ്ഥാനം രാജിവെച്ചു.  എംബ്ലോയ്‌മെന്റ്‌ മുഖേന പാര്‍ടൈം ജീവനക്കാരിയായി കക്കാടംപൊയില്‍ സ്‌കൂളില്‍ ജോലി ലഭിച്ചതോടെയാണ്‌ ശുഭ ഇന്നലെ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുമ്പാകെ രാജി സമര്‍പ്പിച്ചത്‌. ഇതോടൊപ്പം വിശദമായ കത്തും നല്‍കിയിട്ടുണ്ട്‌. 
         രാജി സ്വീകരിച്ച സെക്രട്ടറി അടുത്ത ഭരണ സമിതിക്കുശേഷം കമ്മീഷനെ വിവരമറിയിക്കുമെന്ന്‌ അറിയിച്ചു.. 18 ദിവസം സ്ഥാനം വഹിച്ച ശുഭയ്‌ക്ക്‌ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാനായിരുന്നില്ല. ഗ്രാമപഞ്ചായത്തിലെ 17 ല്‍ ഏഴ്‌ അംഗങ്ങള്‍ യു.ഡി.എഫിനും ഒന്ന്‌ ബി.ജെ..പി.ക്കുമാണുള്ളത്
കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശുഭയ്‌ക്ക്‌ 327 വോട്ടിന്റെ ലീഡായിരുന്നു. ബി.ജെപിയാണ്‌ ഇവിടെ രണ്ടാസ്ഥാനത്ത്‌.
 

Posted by : admin, 2015 Dec 01 12:12:54 pm