2015 Dec 17 | View Count: 408

ബാലുശ്ശേരി ടൗണിലും പരിസരപ്രദേശത്തെ ഇടുങ്ങിയ റോഡുകളിലും കൗമാരക്കാരുെട 'മോട്ടോര്‍ ബൈക്ക് അഭ്യാസം' വര്‍ധിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ബൈക്കില്‍ മൂന്നും നാലും പേര്‍ ഇരുന്നാണ് സഞ്ചരിക്കുന്നത്. ഇവരില്‍ ഒരാള്‍പോലും ഹെല്‍മറ്റ് ധരിക്കുന്നില്ല. സര്‍ക്കസ് കൂടാരങ്ങളിലെ ബൈക്കുകളുടെ ശബ്ദത്തെ വെല്ലുന്ന തരത്തിലുള്ള ശബ്ദത്തോടെയാണ് പോസ്റ്റാഫീസ് റോഡ്, ഹൈസ്‌കൂള്‍ റോഡ്, കൈരളി റോഡ് എന്നിവിടങ്ങളിലൂടെ കൗമാരക്കാരുടെ ബൈക്കുകള്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി ചീറിപ്പായുന്നത്. കഴിഞ്ഞ ദിവസം ഏതാനും മുതിര്‍ന്നവര്‍ ചേര്‍ന്ന് ബൈക്കുകള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ തടഞ്ഞുനിര്‍ത്തി കൗമാരക്കാരെ ഉപദേശിച്ച് വിടുകയുണ്ടായി. പോലീസ് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ബാലുശ്ശേരി ടൗണില്‍ പോലീസ് സംവിധാനം കാര്യക്ഷമമാക്കിയപ്പോള്‍ കൗമാരക്കാരുടെ പ്രകടനം കുറവായിരുന്നു.

Posted by : admin, 2015 Dec 17 10:12:51 am