2015 Dec 26 | View Count:
489
| തല കത്തിക്കരിഞ്ഞ നിലയില്‍ കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് കണ്ടെത്തിയ യുവാവിനെ അഞ്ചുദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല.
മാവോവാദികേന്ദ്രങ്ങളില്‍ അന്വേഷണത്തിനും തെളിവുശേഖരണത്തിനും ഉപയോഗിക്കുന്ന 'സെല്‍ ഐഡി എക്‌സ്ട്രാക്ടര്‍' എന്ന ഉപകരണവുമായാണ് താമരശ്ശേരി ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ കിനാലൂരിലെത്തിയത്.മൃതദേഹം കാണപ്പെട്ടതിന് 50 മീറ്റര്‍ പരിധിയിലെ മൊബൈല്‍ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഉപകരണം ഉപയോഗിച്ച് കണ്ടെത്താനാകും.മുളകുപൊടിയും രക്തപ്പാടുകളും കണ്ട മാഞ്ചോട് ഭാഗത്ത് കാട് വെട്ടിമാറ്റിയാണ് ബാലുശ്ശേരി സി.ഐ. കെ. വിനോദും സംഘവും തിരച്ചില്‍ നടത്തിയത്.രാവിലെ പത്തുമണിയോടെ ആരംഭിച്ച കാട് വെട്ടിമാറ്റിയുള്ള തിരച്ചില്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ തുടര്‍ന്നു.കാടിനുള്ളില്‍നിന്ന് ഏതാനും മദ്യക്കുപ്പികളും ഗ്ലാസുകളുമല്ലാതെ മറ്റൊന്നും ലഭിച്ചില്ല.മരിച്ച യുവാവിനെ തിരിച്ചറിയാന്‍കഴിയാത്തതാണ് പോലീസിന് തലവേദനയാകുന്നത്.തലയ്ക്ക് അടിയേറ്റതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിന്റെ തല ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവരുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഫോട്ടോയും മൃതദേഹവും കണ്ട് ആര്‍ക്കും തിരിച്ചറിയാന്‍കഴിഞ്ഞിട്ടില്ല. നാല് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്.
|
| Posted by : admin, 2015 Dec 26 01:12:56 am |