ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് നിറവിൽ ചെണ്ടവാദ്യ കലാകാരൻ ഗോപി പനായി. പതിറ്റാണ്ടുകളായി വാദ്യകലാ രംഗത്ത് കർമ നിരതനാണ് ഗോപി പനായി. നടുക്കണ്ടി രാവുണ്ണികുട്ടി മാരാരുടെ ശിഷ്യനായാണ് ഇദ്ദേഹം വാദ്യരംഗത്ത് എത്തുന്നത്. നിലവിൽ ഗോപിയുടെ കീഴിൽ നിരവധി പേർ ചെണ്ടവാദ്യം അഭ്യസിക്കുന്നുണ്ട്.ഗോപിയുടെ നേതൃത്വത്തിൽ തിരുവരങ്ങ് വാദ്യസംഘം പരിപാടികൾ നടത്തി വരുന്നുണ്ട്.
എരമംഗലം സമസ്ത എജ്യുക്കേഷന്‍ കോംപ്ലക്‌സില്‍ ജനവരി 1, 2 തീയതികളില്‍ മതപ്രഭാഷണം.ഒന്നിന് വൈകുന്നേരം നാലുമണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.എം.എച്ച്. ഹമ്മാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.രണ്ടിന് അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം നടക്കും.സയ്യിദ് മുഹമ്മദ് കോയ ജമുലുല്ലൈലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബാലുശ്ശേരി നിയോജകമണ്ഡലം ടൂറിസം ഇടനാഴി പദ്ധതിക്ക് അംഗീകാരമായി. എട്ടുകോടി നാല്‍പ്പതുലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപകല്പന നല്‍കിയിരിക്കുന്നത്.പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ സ്വപ്‌നപദ്ധതിയാണിത്. നടുവണ്ണൂര്‍ പഞ്ചായത്തിലെ കണയങ്കോട് പുഴ മുതല്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം അണക്കെട്ടുവരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി. ഇതിനിടയിലുള്ള തെരുവത്തുകടവ്, മഞ്ഞപ്പുഴ, നിര്‍മല്ലൂര്‍ നരസിംഹമൂര്‍ത്തിക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, പനങ്ങാട് പഞ്ചായത്തിലെ വയലടമല, കോട്ടക്കുന്ന്, തലയാട് ചൂരത്തോട് മല, കക്കയം തോണിക്കടവ് എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. പുഴകളും, കാടും, കാട്ടാറും വെള്ളച്ചാട്ടങ്ങളും സാംസ്‌കാരിക നിലയങ്ങളും സംരക്ഷിക്കുക എന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ...
ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ റോഡ്, പാലം എന്നിവ നിര്‍മിക്കുന്നതിനായി 6.6 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അറിയിച്ചു. മഞ്ഞപ്പുഴയ്ക്ക് കുറുകെ മരപ്പാലത്ത് പാലം നിര്‍മാണത്തിന് നാല്‌കോടി നാല്പത് ലക്ഷം,ചീടിക്കുഴി ചുരത്തോട് റോഡിന് 25 ലക്ഷം, തൃക്കുറ്റിശ്ശേരി പാവുകണ്ടി റോഡിന് അന്‍പത് ലക്ഷം, മണികുലുക്കി താഴെ കരിയാത്തന്‍ പാറ റോഡിന്, പനായി വെട്ടുപാറ റോഡിന്, മടത്തുപൊയില്‍ എം.എം. പറമ്പ് റോഡ്, നരാത്ത് പുത്തഞ്ചേരി റോഡ് എന്നിവയ്ക്ക് 25 ലക്ഷം വീതവും മറ്റ് ചെറുറോഡുകള്‍ക്ക് 45 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
Displaying 41-44 of 343 results.
900899898896