ബാലുശ്ശേരി എം.എൽ.എ യുടെ സ്വപ്നപദ്ധതിയ്ക്ക് അംഗീകാരമായി
ബാലുശ്ശേരി നിയോജകമണ്ഡലം ടൂറിസം ഇടനാഴി പദ്ധതിക്ക് അംഗീകാരമായി. എട്ടുകോടി നാല്‍പ്പതുലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപകല്പന നല്‍കിയിരിക്കുന്നത്.പുരുഷന് കടലുണ്ടി എം.എല്‍.എ.യുടെ സ്വപ്നപദ്ധതിയാണിത്. നടുവണ്ണൂര്‍ പഞ്ചായത്തിലെ കണയങ്കോട് പുഴ മുതല്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം അണക്കെട്ടുവരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി. ഇതിനിടയിലുള്ള തെരുവത്തുകടവ്, മഞ്ഞപ്പുഴ, നിര്‍മല്ലൂര്‍ നരസിംഹമൂര്‍ത്തിക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, പനങ്ങാട് പഞ്ചായത്തിലെ വയലടമല, കോട്ടക്കുന്ന്, തലയാട് ചൂരത്തോട് മല, കക്കയം തോണിക്കടവ് എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. പുഴകളും, കാടും, കാട്ടാറും വെള്ളച്ചാട്ടങ്ങളും സാംസ്കാരിക നിലയങ്ങളും സംരക്ഷിക്കുക എന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 65 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ടൂറിസം കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും. കണയങ്കോടായിരിക്കും തുടക്കം. നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ടൂറിസം ഇടനാഴി പദ്ധതി.ഇപ്പോള്‍ വിനോദസഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുന്ന വയലട, കക്കയം പ്രദേശങ്ങളുടെ വികസനത്തിന് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നുണ്ട്.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരമേഖലയില്നിന്നും നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.ഇത് തൊഴിലവസരങ്ങളും സൃഷ്ടിക്കും. കക്കയം ഡാം സൈറ്റില്‍ ആരംഭിച്ച സ്പീഡ് ബോട്ടിങ്ങിലൂടെ സീസണില്‍ നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. | |
Posted by : admin, 2015 Dec 31 08:12:01 am |