ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് രാമന്‍പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കാന്‍ നടപടികളാവുന്നു.പൊതുമരാമത്ത് വകുപ്പ് നാലുകോടി നാല്പതുലക്ഷം രൂപ നിര്‍മാണത്തിന് അനുവദിച്ചിരുന്നു.പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പൊതുമരാമത്ത് എന്‍ജിനീയര്‍മാരായ ജമാല്‍ പി.കെ., ജയപ്രകാശ്, ദിഗേഷ് എന്നിവര്‍ പാലം നിര്‍മിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.പാലം നിര്‍മാണത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം വിട്ടുകിട്ടിയാല്‍ ഉടനെ ടെന്‍ഡന്‍ നടപടികള്‍ നടത്തുമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.പാലം നിര്‍മിക്കുമ്പോള്‍ തൊട്ടടുത്തുള്ള അങ്കണവാടി മാറ്റി നിര്‍മിക്കേണ്ടിവരും. അതിനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പ് വകയിരുത്തുമെങ്കിലും മാറ്റി നിര്‍മിക്കാനുള്ള സംവിധാനം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ഒരുക്കണമെന്നാണ് എന്‍ജിനീയര്‍മാരുടെ അഭിപ്രായം. ...
ഒരു തരിമ്പു പോലും തെളിവു അവശേഷിപ്പിക്കാതെ മുഖം കത്തിച്ചു നടത്തിയ മങ്കയം കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥർക്ക് വൻ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ പത്തു ദിവസം പല വിധ അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയും ഇല്ലാതിരിക്കുമ്പോഴാണ് നാട്ടുകാരിൽ നിന്ന് ഇതു വഴി കടന്നു പോയവരിൽ നിന്നും ചില സൂചനകൾ ലഭിക്കുന്നത്.ഇതിൽ പ്രധാനം കഴിഞ്ഞ 20ന് രാത്രി ഒരു വെള്ള കാറിൽ രാത്രി ഒൻപതരയോടെ മൂന്നു പേരെ മരുതിൻ ചുവട് ഭാഗത്തു കണ്ടെന്നതായിരുന്നു. അതോടെയാണ് കൊല്ലപ്പെട്ടയാൾ മലയാളിയാകുമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നത്.ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ വിളികളുടെ വിവരം ശേഖരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഈ വഴിക്ക് മുന്നേറാനായില്ല. പിന്നീടാണ് അന്നു ടവർ പരിധിയിലൂടെ കടന്നു പോയ ഒരു നമ്പർ തുടർച്ചയായി ഓഫാണെന്ന് കണ്ടെത്തിയത്. ഈ നമ്പർ ...
Displaying 33-36 of 343 results.