കോട്ടനട പുഴയോരത്തിന്റെ ഇടിഞ്ഞുതള്ളിയ ഭാഗം കെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല.കോട്ടനട-തിരുവാഞ്ചേരി പൊയില്‍ ഭാഗത്താണ് പുഴയോരം റോഡ് ഉള്‍പ്പെടെ പുഴയിലേക്ക് ഇടിഞ്ഞത്.പുഴയിലെ വെള്ളം കെട്ടിനിര്‍ത്തുന്ന തടയണയോടു ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്.കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം വരുംദിവസങ്ങളിലാണ് നടക്കുക.ആയിരക്കണക്കിന് ആളുകളാണ് എഴുന്നള്ളത്തിനും ക്ഷേത്ര ദര്‍ശനത്തിനും മറ്റുമായി ഈ വഴി സഞ്ചരിക്കുക.ഈ സാഹചര്യത്തില്‍ അപകടസാധ്യത മുന്‍നിര്‍ത്തി എത്രയും വേഗം തകര്‍ന്ന ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബാലുശ്ശേരിയിലെ സിനിമ പ്രേമികൾക്ക് സന്തോഷ് ടാകീസ് മാത്രമയിരുന്നു കുറെ നാളുകളായി ഉണ്ടായിരുന്നത്. നവീകരണത്തിന്റെ ഭാഗമായി സന്ധ്യ തിയേറ്റർ അടച്ചതിനെ തുടർന്നാണിത്. ഐശ്വര്യ മൂവീസ് അതിനും മുൻപേ പൂട്ടിയതായിരുന്നു. എന്നാൽ ജനുവരി 10 ഞായറാഴ്ച മുതൽ ഐശ്വര്യ മൂവീസിൽ വീണ്ടും പ്രദർശനം ആരംഭിക്കുകയാണ്. യുവ സൂപ്പർ സ്റ്റാർ പ്രിത്വിരാജിന്റെ സൂപ്പർ ഹിറ്റ് ഫിലിം അനാർക്കലി ആണ് ഉത്ഘാടന ചിത്രം. 10.30, 1.30, 4.30, 7.30 എന്നിങ്ങനെയാണ് പ്രദര്ശന സമയം.
പുത്തൂര്‍വട്ടം-ചെമ്പോളിത്താഴെ കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപം തല്‍പ്പരകക്ഷികള്‍ ശ്മശാനം നിര്‍മ്മിക്കുന്നും മാലിന്യം തള്ളുന്നതും തടയണമെന്ന് പുത്തൂര്‍വട്ടം ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ കരുണന്‍ പി.പുത്തൂര്‍വട്ടം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: കരുണന്‍ പി.പുത്തൂര്‍വട്ടം(പ്രസിഡന്റ്), പി.കെ.ഷാജി(സെക്രട്ടറി), ഷിജു.കെ.കെ. (ട്രഷറര്‍)
പനങ്ങാട് തൃക്കോവില്‍ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും ഉത്സവവും ജനവരി 13 മുതല്‍ 22 വരെ നടക്കും.13-ന് ആചാര്യവരണത്തോടെ ചടങ്ങുകള്‍ തുടങ്ങും. 14-ന് കലവറ നിറയ്ക്കല്‍, ബ്രഹ്മകലശപൂജ, പരികലശപൂജ എന്നിവ നടക്കും.15-ന് വൈകുന്നേരം 6-ന് ക്ഷേത്രോത്സവത്തിന് െകാടിയേറും. 16-ന് വൈകുന്നേരം ശീവേലിയും സന്ധ്യാവേലയും നടക്കും.17-ന് ശ്രീഭൂതബലി, 18-ന് തിങ്കളാഴ്ച വൈകുന്നേരം സര്‍പ്പബലി, 19-ന് ക്ഷേത്രാചാരങ്ങള്‍, 20-ന് രാത്രി തേങ്ങയേറ്,21-ന് വൈകുന്നേരം നഗരപ്രദക്ഷിണം എന്നിവ നടക്കും.
Displaying 29-32 of 343 results.
915913912909