2015 Feb 18 | View Count:445
മരത്തിൽ നിന്നും വീണു അപകടം പറ്റുന്നവർക്ക് തൊഴിൽ  വകുപ്പിൽ നിന്നും ധന സഹായം ലഭിക്കുന്നുണ്ട്. അപകടം പറ്റുന്നവർക്ക് 50000 രൂപ വരെയും  മരണമടയുന്നവർക്ക് 1 ലക്ഷം രൂപ വരെയുമാണ് സഹായം അനുവദിക്കുന്നത്.  അപകടം പറ്റി 3 മാസത്തിനുള്ളിൽ അപേക്ഷ ലേബർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 3 മാസം കഴിഞ്ഞാൽ ഒരു മാപ്പപേക്ഷ യുടെ കൂടെ  അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ കൂടെ ഐ ഡി കാർഡ്, ഫോട്ടോ, മെഡിക്കൽ സർറ്റിഫികറ്റ് (അസിസ്റ്റന്റ്‌ സർജനിൽ കുറയാത്ത റാങ്കുള്ള ഡോക്ടറിൽ നിന്നും ) എന്നിവ ഹാജരാക്കണം. മരണമടയുന്ന സാഹചര്യത്തിൽ അപേക്ഷയുടെ കൂടെ എഫ് ഐ ആർ, മരണ സർറ്റിഫികറ്റ്, പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്, അപേക്ഷകന്റെ ഫോട്ടോ (ഭാര്യ/ മാതാവ് തുടങ്ങിയവർ) തുടങ്ങിയവ ഹാജരാക്കണം.  അപേക്ഷ ജില്ല ലേബർ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത് ധനസഹായം ലഭിച്ചു കഴിഞ്ഞാൽ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ...
2015 Feb 17 | View Count:415
കിനാലൂര്‍ ചിന്ദ്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി 16-ന് രാവിലെ ആറിന് പള്ളിയുണര്‍ത്തല്‍, വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി. അയ്യപ്പന് കളമെഴുത്തും പാട്ടും തീയാട്ടും. 17-ന് രാവിലെ എട്ടിന് സമൂഹലക്ഷാര്‍ച്ചന, കളഭാഭിഷേകം. 12-ന് പ്രസാദഊട്ട്. രാത്രി ഒമ്പതിന് കലാസന്ധ്യ. 18-ന് രാത്രി എട്ടിന് സംഗീതസന്ധ്യ. 19-ന് 10ന് കൃഷ്ണകഥാപാരായണം. വൈകുന്നേരം കാഴ്ചവരവുകള്‍. എട്ടിന് സര്‍പ്പബലി. 20-ന് വൈകുന്നേരം കാഴ്ചവരവുകള്‍, എട്ടിന് തായമ്പക. 21-ന് ആറാട്ടിനെഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. 
2015 Feb 13 | View Count:414
ബാലുശ്ശേരി എ.എം.എൽ.പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 13/02/2015 വെള്ളിയാഴ്ച 10.30 ന് ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ പുരുഷൻ കടലുണ്ടി നിർവഹിചു.  ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി പി.എം.സരോജിനി അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്ടിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ശ്രീമതി രൂപലേഖ കൊമ്പിലാട്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ.വി.ജിതേഷ്, മുൻ പ്രധാനധ്യാപകൻ ശ്രീ. കെ.വാസു മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.സജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. വി. അബൂബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ എൻ. രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ സി.രാജിൽ കുമാർ നന്ദിയും പറഞ്ഞു.
2015 Feb 12 | View Count:618
ബാലുശ്ശേരി കുറുമ്പൊയില്‍ ദേശസേവ എ.യു.പി സ്‌കൂള്‍ അധ്യാപിക കണ്ണാടിപൊയില്‍ നടുവിലക്കണ്ടി ചന്ദ്രപ്രഭയില്‍ ടി.എം.പാര്‍വ്വതി (53) നിര്യാതിയായി. ഭര്‍ത്താവ്‌. പരേതനായ ചന്ദ്രന്‍ (എന്‍.കെ.ദാമാദരന്‍നായര്‍കേരളപോലീസ്‌). മക്കള്‍. സൗമ്യ(ക്ലര്‍ക്ക്‌ കലക്ടറേറ്റ്‌ കോഴിക്കോട്‌),സായൂജ്‌ (സോഫ്‌റ്റ്‌ വേര്‍ എഞ്ചിനിയര്‍ ഏര്‍ണാകുളം ടി.സി.എസ്‌). മരുമക്കള്‍. ബിജുതൊട്ടില്‍പാലം(ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍) സംസ്‌കാരം വെള്ളി (13.2.15)രാവിലെ 10ന്‌ വീട്ടുവളപ്പില്‍.
Displaying 309-312 of 343 results.