ബാലുശ്ശേരി ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്പന വ്യാപകമാകുന്നു. ടൗണിലെ വിദേശ മദ്യഷാപ്പ് പൂട്ടിയതോടെയാണ് വ്യാജ മദ്യവും കഞ്ചാവും ഇവിടേക്ക് എത്തിത്തുടങ്ങിയത്. താമരശ്ശേരി, കൊയിലാണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തു വില്പന നടത്തുന്നവരാണ് ബാലുശ്ശേരി ടൗണ്‍ താവളമാക്കുന്നത്.
ഹൈസ്‌കൂള്‍ റോഡ്, ഗസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലും താലൂക്ക് ആസ്പത്രി പരിസരവും ലഹരിവസ്തുവില്പന കേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞദിവസം ബസ്സുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി വ്യാജമദ്യം പിടികൂടിയിരുന്നു. എന്നാല്‍, ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ഹൈസ്‌കൂള്‍, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്ന സംഘങ്ങളും സജീവമാണ്. ബസ്സ്റ്റാന്‍ഡിനടുത്ത ...
താലൂക്ക് ആസ്പത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ആസ്പത്രി സംരക്ഷണ സമിതി അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ബാലുശ്ശേരി മുക്കിലെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആസ്പത്രിയാക്കി പ്രഖ്യാപനം നടത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും ഇരുപത്തിനാലു മണിക്കൂര്‍ കാഷ്വാലിറ്റി, മോര്‍ച്ചറി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിരവധി വര്‍ഷത്തെ മുറവിളിക്ക് ശേഷമാണ് താലൂക്ക് ആസ്പത്രിയാക്കി ഉയര്‍ത്തിയത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹിക സംഘടനകളും ആസ്പത്രിക്കു മുമ്പില്‍ സമര പരമ്പര തന്നെ നടത്തിയെങ്കിലും നടപടികള്‍ വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാര്‍ ആസ്പത്രി സംരക്ഷണ സമിതി രൂപവത്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ...
Displaying 313-316 of 343 results.