താലൂക്ക് ആസ്പത്രിയായി പ്രഖ്യാപിച്ചെങ്കിലും ബാലുശ്ശേരി ആസ്പത്രിയില്‍ രോഗികളുടെ ദുരിതത്തിന് അറുതിയായില്ല.
ആസ്പത്രിയില്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തിടുക്കം കാട്ടുമ്പോള്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. നൂറ്കണക്കിന് രോഗികളാണ് ഒ.പി. വിഭാഗത്തില്‍ നിത്യേന ആസ്പത്രിയിലെത്തുന്നത്. ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട ഗതികേടിലാണിവര്‍.
ആറ് ഡോക്ടര്‍മാരാണ് നിത്യേന ആസ്പത്രിയില്‍ എത്തേണ്ടത്. പലപ്പോഴും മൂന്നില്‍ താഴെ ഡോക്ടര്‍മാരാകും ഡ്യൂട്ടിയിലുണ്ടാവുക. ഇവര്‍ക്കാകട്ടെ ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ചികിത്സ തേടി എത്തുന്നവരുടെ സ്ഥിതി ദയനീയമാകും. ഈ ദുസ്ഥിതി ...
ബാലുശ്ശേരി മുക്കിൽ കോഴിക്കോട് റോഡിലുള്ള ബസ് സ്റ്റോപ്പ് യാത്രക്കാരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സന്തോഷ് ടാക്കീസിനു എതിർ വശമുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്നവർ കുത്തനെ നില്ക്കുകയെന്നല്ലാതെ ബസ് അവിടെ നിർത്തുന്നില്ല. ബാലുശ്ശേരി മുക്കിലെ ജംഗ്ഷനിൽ ബസ് വളക്കുന്നതിനിടയിൽ അവിടെ കാണുന്നവരെയെല്ലാം കയറ്റി ബസ്സങ്ങ് പോകും. മര്യാദരാമന്മാർ ബസ് സ്റ്റോപ്പിനു മുൻപിൽ തലയിൽ കയ്യും വെച്ച് ബസ് പോകുന്നത് നോക്കി ആസ്വധിക്കും. ഏറെ കാലമായ് ഇതാണ് സ്ഥിതി എന്നുള്ളതുകൊണ്ട് തന്നെ ബസ് സ്റ്റോപ്പിലേക്ക് ഇപ്പോൾ ആളുകൾ കയറുന്നതും കുറവാണ്. ആളില്ല ബസ് സ്റ്റോപ്പിൽ സാമൂഹ്യവിരുദ്ധൻ മാരുടെയും നായ്ക്കളുടെയുമെല്ലാം വിഹാര കേന്ദ്ര മാവുകയാണ്. ഒരാൾക്ക് ബസ് സ്റ്റോപ്പിൽ കയറി നിൽക്കണമെങ്കിൽ തന്നെ വൃത്തി കേടുകൾക്കിടയിലൂടെ ...
Displaying 317-320 of 343 results.