2015 Jan 25 | View Count:530
തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍ സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറിഗ്രാമം സഫലമാകുന്നു. പ്രാദേശിക കാര്‍ഷിക കൂട്ടായ്മയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ കണ്ടെത്തി നിലമൊരുക്കി വെണ്ട, പാവല്‍, പടവലം, മത്തന്‍, ഇളവന്‍, ചീര, കാബേജ്, കോളിഫ്ലവര്‍ കൃഷികളാണ് ചെയ്തത്. കൃഷിവകുപ്പ് വിത്തും സാങ്കേതിക സഹായങ്ങളും നല്‍കി. വീട്ടുവളപ്പില്‍ പച്ചക്കറികൃഷി മത്സരാടിസ്ഥാനത്തില്‍ നടന്നു. തിരഞ്ഞെടുത്ത 200 വീടുകളിലാണ് ഒന്നാംഘട്ടത്തില്‍ കൃഷിയിറക്കിയത്. മോണിറ്ററിങ് സമിതിയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മികച്ച ബാലകര്‍ഷകരെ കണ്ടെത്തും. മികച്ച ബാലകര്‍ഷകര്‍ക്ക് ബാലകര്‍ഷകരത്‌നം അവാര്‍ഡും നല്‍കും. മാസത്തിലൊരിക്കല്‍ വിദ്യാലയത്തില്‍ കാര്‍ഷികചന്ത നടത്തി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗോപി കെ.വി.ഡി., യു.എം. ...
2015 Jan 25 | View Count:500
മികച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് നേടിയവരെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസ്. ബാലുശ്ശേരി പ്രോജക്ടും അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്‍് എ.കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി കെ. അധ്യക്ഷത വഹിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ സരോജിനി, പത്മിനി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ബ്ലോക് സെക്രട്ടറി നീബുകുര്യന്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസര്‍ കെ. ഹഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടമ്പള്ളി, കുന്നത്ത് പുന്നാറത്ത് ബാലകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ എ.പി. പ്രകാശന്‍, എന്‍. ആലി, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
2015 Jan 25 | View Count:482
കേരളാ ഫാര്‍മേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജൈവകൃഷിവ്യാപന പദ്ധതി കൃഷി ഉള്ള്യേരിയിലും മുചുകുന്നിലും തുടങ്ങി. ഉള്ള്യേരിയില്‍ ഒരു ഏക്കറില്‍ അത്യുത്പാദനശേഷിയുള്ള ആലപ്പി സുപ്രീം ഇനത്തില്‍പ്പെട്ട മഞ്ഞള്‍കൃഷിയാണ് നടത്തുന്നത്. സന്തോഷ്‌കുമാര്‍ ഉള്ള്യേരി, ഗംഗാധരന്‍ മുചുകുന്ന്, രാജീവന്‍ നടുവത്തൂര്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. താത്പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷിയില്‍ പങ്കാളികളാകാം. ഫോണ്‍:; 9745509560.
2015 Jan 25 | View Count:405
എടവലത്ത് ശ്രീ കരിയാത്തൻ - ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ നടക്കും.  ഉത്സവത്തിന്‌ ജനുവരി 30 ന് കൊടിയേറും.  ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നാടകം "തീപ്പൊട്ടൻ" അരങ്ങേറും.  ഇതിനുപുറമേ ഫെബ്രുവരി 4 ന് രാത്രി 8 മണിക്ക് നാടോടി നാടകം "വഞ്ചി" യും ഉത്സവത്തിന്‌ മാറ്റ് പകരും.  ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ വൈകീട്ട് 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ ഭജന ഉണ്ടാവും.  സർവൈശ്വര്യ പൂജ, അക്ഷര ശ്ലോക സദസ്, പഞ്ചാരിമേളം, എല്ലാമായ് ഇപ്രാവശ്യം ഉത്സവം ഗംഭീരമാക്കുവാൻ ഒരുങ്ങുകയാണ് പുത്തൂർവട്ടത്തുകാർ. 
Displaying 325-328 of 343 results.