എസ്.എൻ.ഡി.പി. യോഗം ബാലുശ്ശേരി യുണിയൻ ഓഫീസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് അറപീടികയിൽ നടക്കും. പരിപാടി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാം കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും. എം.പി.ശ്രീനി, കെ.എം.രാഘവാൻ മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ തുടങ്ങി എസ്.എൻ.ഡി.പി. യുടെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
പള്ളിയോത്ത് പി.ടി.എം. യു.പി. സ്‌കൂള്‍ സാമൂഹികശാസ്ത്രക്ലബ്ബ് മാപ്പിള കലാശില്പശാല സംഘടിപ്പിക്കും. ജനവരി 30-ന് രണ്ടുമണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നവാസ് പാലേരിയും സംഘവും സംഗീതപഠനയാത്ര നയിക്കും. വൈകീട്ട് ആറിന് സാംസ്‌കാരികസദസ്സ്.
ബാലുശ്ശേരി വീണ്ടും വോളിബോൾ ലഹരിയിലേക്ക്..എല്ലാ വോളിബോൾ മാമാങ്കങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിച്ച ബാലുശ്ശേരിക്കാർക്ക് അഖില കേരള വോളിബോൾ മേളയിലൂടെ ഇത്തവണ വിരുന്നൊരുക്കുന്നത് കോക്കല്ലൂരിലെ പ്രിയദർശിനി ആർട്സ്&സ്പോർട്സ് ക്ലബ് ആണ്.ഏപ്രിൽ ആദ്യ വാരം കോക്കല്ലൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന മേളയുടെ സ്വാഗത സംഘം രൂപീകരണ യോഗം ശനിയാഴ്ച കോക്കല്ലൂരിൽ നടന്നു.സ്വാഗത സംഘം ചെയർമാനായി പരീദ് കെ.കെ യെയും ജനറൽ കണ്‍വീനറായി മുനീർ കോക്കല്ലൂരിനെയും തെരഞ്ഞെടുത്തു.നദീഷ് എൻ.പി യാണ് വൈസ് ചെയർമാൻ. പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ ടീമുകൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും.ഏതായാലും ആവേശത്തിന്റെ ഏപ്രിൽ മാസത്തിനായി ബാലുശ്ശേരിയിലെ വോളിബോൾ പ്രേമികൾ ...
വിവിധ കേസുകളില്‍പ്പെട്ട് പോലീസ്സ്‌റ്റേഷന്‍ പരിസരത്ത് കിടന്ന് തുരുമ്പെടുത്ത വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു.
ബൈക്ക്, ഓട്ടോറിക്ഷകള്‍, ജീപ്പ്, കാര്‍ എന്നിവ ലേലത്തില്‍ വിറ്റവയില്‍ ഉള്‍പ്പെടുന്നു. അഞ്ഞൂറ് രൂപ മുതല്‍ വിലകളിലാണ് വാഹന ദല്ലാളന്മാര്‍ ലേലത്തിലെടുത്തത്.
Displaying 321-324 of 343 results.
489490488482