1. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്?
നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോറങ്ങള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏത് റേഷന്‍ കടയുടെ കീഴിലാണോ ആ റേഷന്‍ കടയില്‍ നിന്നും 2015 —ജനുവരി ഒന്നു മുതല്‍ 17 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ?
തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പിന്നീട് അറിയിക്കുന്നതാണ്.
3. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ‘ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും ...
പവിത്രം സ്വയം സഹായ സംഘം ബ്ലോക്ക് റോഡ് പത്താം വാർഷികം ആഘോഷിക്കുന്നു. ജനുവരി 26 തിങ്കളാഴ്ചയാണ് പരിപാടികൾ. മഞ്ഞപ്പാലം 33 KV സബ് സ്റ്റേഷൻ പരിസരത്ത് സജ്ജമാക്കുന്ന വേദിയിൽ രാവിലെ 10 മണിക്ക് ബാലുശ്ശേരി എം.എൽ.എ ശ്രീ പുരുഷൻ കടലുണ്ടി വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.കെ. മണി യോഗത്തിൽ അധ്യക്ഷൻ വഹിക്കും. കൽപ്പറ്റ ഗവ.കോളേജിലെ റിട്ട.പ്രൊഫസറായ ശ്രീ.പി.സി.രാമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ ആറാം വാർഡ് മെമ്പർ ശ്രീമതി.രൂപലേഖ കൊമ്പിലാട്, വിവിധ സ്വയം സഹായ സംഘം പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. ഉച്ചക്ക് 2 മണി മുതൽ വിവിധ കലാപരിപാടികളും നടക്കും. ആഘോഷ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് സംഘം സെക്രട്ടറി റിനേഷ് കുമാർ പി.പി. പ്രസിഡന്റ് കെ.കെ.ബാബുരാജ് ...
Displaying 329-332 of 343 results.