വാകയാട് പതിനൊന്നു കണ്ടിയിലെ സാംസ്കാരിക കൂട്ടായ്മയായ 'ദിശ' സംഘടിപ്പികുന്ന പുസ്തകോത്സവവും സാംസ്കാരിക സമ്മേളനവും ഫെബ്രുവരി 7 മുതൽ 10 വരെ വിവിധ കലാപരിപാടികളോടെ പതിനൊന്നു കണ്ടിയിൽ നടക്കും. പുസ്തകോത്സവത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി 10 ന് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാലിക്കറ്റ് യുനിവേഴ് സിറ്റി ഫോക് ലോർ വിഭാഗം തലവൻ സോമൻ കടലൂർ സംസാരിക്കും. അന്ന് 7.30 ന് ഓപ്പണ്‍ സ്റ്റേജ് നാടുവണൂരിന്റെ 'ആഫ്ടർ ആണ്ടിയേട്ടൻ' എന്നാ നാടകം അരങ്ങേറും
ജനവരി 25-നകം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് റേഷന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരച്ചറിയല്‍കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുന്നതിന് വോട്ടര്‍മാരുടെ മൊബൈലിലേക്ക് കാര്‍ഡ് നമ്പര്‍ അയയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ സി.എ. ലത പറഞ്ഞു.
കളക്ടറേറ്റ് ചേംബറില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവര്‍. ഇത്തവണ പുതിയ വോട്ടര്‍മാര്‍ക്ക് കളര്‍ചിത്രങ്ങളടങ്ങിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ 25-ന് തിരഞ്ഞെടുക്കപ്പെട്ട 400 പേര്‍ക്കും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയ്ക്കകവും വിതരണം ചെയ്യും.
സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി 24-ന് ക്വിസ് നടത്തും. സംസ്ഥാനതല ആഘോഷപരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ...
ചരിത്രകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബാലുശ്ശേരി സി.ഐ. കെ.വി. ബാബുവിന് തിരനോട്ടം സാംസ്‌കാരികവേദി യാത്രയയപ്പ് നല്‍കി. റിട്ട. എ.ഇ.ഒ. കെ.പി. ബാലന്‍ ഉപഹാരം നല്‍കി. പി.കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ. ഗിരിധരന്‍, ഇ. പ്രകാശന്‍, രവി മങ്ങാട്, സി.പി. ബാലരാമന്‍, കെ. ഷാജി, കെ. ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബാലുശ്ശേരി പൗരാവലിയും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സരോജിനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.സി. വിജയന്‍ അധ്യക്ഷത വഹിച്ചു. വി.എം. കുട്ടികൃഷ്ണന്‍, സി. രാജന്‍, ഭരതന്‍ പുത്തൂര്‍വട്ടം, പി. സുധാകരന്‍, സി.കെ. ബാലകൃഷ്ണന്‍, മാഹിന്‍ നെരോത്ത്, കെ.പി. ബാലന്‍, പി.കെ. രാജഗോപാലന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, കെ. ആലി, ഗോപാലന്‍നായര്‍, ടി.എ. കൃഷ്ണന്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തും ബാലുശ്ശേരി ബി.ആര്‍.സി.യും ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കലാകായിക വിരുന്ന് നടത്തി. ബാലുശ്ശേരി ബി.ആര്‍.സി.യിലെ വിവിധ സ്‌കൂളുകളിലെ 50 കുട്ടികളും ഉണ്ണികുളം ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ 15 കുട്ടികളും പങ്കെടുത്തു. റിഹാബിലിറ്റേഷന്‍ സെന്റര്‍ ജീവനക്കാരായ അധ്യാപിക ജയലക്ഷ്മി, സരള, അഷ്‌റഫ് എന്നിവര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മുഹമ്മദ് ഫൈസല്‍, ബി.പി.ഒ. ബഷീര്‍, കാഞ്ചന രാജന്‍, വിമല, എം.കെ. അനില്‍കുമാര്‍, ബാലകൃഷ്ണന്‍ നായര്‍, പി.പി. വേണുഗോപാല്‍, വാസുദേവന്‍ നായര്‍, രബിത നീലഞ്ചേരി, പി.കെ. ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.
Displaying 337-340 of 343 results.
461430225226