2015 Jan 18 | View Count:
532
| ജനവരി 25-നകം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് റേഷന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരച്ചറിയല്‍കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുന്നതിന് വോട്ടര്‍മാരുടെ മൊബൈലിലേക്ക് കാര്‍ഡ് നമ്പര്‍ അയയ്ക്കാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ സി.എ. ലത പറഞ്ഞു.
കളക്ടറേറ്റ് ചേംബറില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവര്‍. ഇത്തവണ പുതിയ വോട്ടര്‍മാര്‍ക്ക് കളര്‍ചിത്രങ്ങളടങ്ങിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ 25-ന് തിരഞ്ഞെടുക്കപ്പെട്ട 400 പേര്‍ക്കും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയ്ക്കകവും വിതരണം ചെയ്യും.
സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി 24-ന് ക്വിസ് നടത്തും. സംസ്ഥാനതല ആഘോഷപരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) സി.എം. അനില്‍കുമാര്‍, തഹസില്‍ദാര്‍മാരായ എന്‍.എം. പ്രേംരാജ്, സജീവ് ദാമോദര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി. സുജിത് കുമാര്‍, കെ.എ. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
|
| Posted by : admin, 2015 Jan 18 07:01:51 am |