2015 Jan 26 | View Count: 477

എസ്.എൻ.ഡി.പി. യോഗം ബാലുശ്ശേരി യുണിയൻ ഓഫീസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 8 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് അറപീടികയിൽ നടക്കും.  പരിപാടി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്യും.  ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.  എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാം കണ്ടി സന്തോഷ്‌ മുഖ്യ പ്രഭാഷണം നടത്തും.  എം.പി.ശ്രീനി, കെ.എം.രാഘവാൻ മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ തുടങ്ങി എസ്.എൻ.ഡി.പി. യുടെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 

Posted by : admin, 2015 Jan 26 09:01:11 am