2015 Jan 29 | View Count: 450

ബാലുശ്ശേരി മുക്കിൽ കോഴിക്കോട് റോഡിലുള്ള ബസ്‌ സ്റ്റോപ്പ് യാത്രക്കാരെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.  സന്തോഷ്‌ ടാക്കീസിനു എതിർ വശമുള്ള ബസ്‌ സ്റ്റോപ്പിൽ ബസ്‌ കാത്തു നിൽക്കുന്നവർ കുത്തനെ നില്ക്കുകയെന്നല്ലാതെ ബസ്‌ അവിടെ നിർത്തുന്നില്ല.  ബാലുശ്ശേരി മുക്കിലെ ജംഗ്ഷനിൽ ബസ്‌ വളക്കുന്നതിനിടയിൽ അവിടെ കാണുന്നവരെയെല്ലാം കയറ്റി  ബസ്സങ്ങ് പോകും.  മര്യാദരാമന്മാർ ബസ്‌ സ്റ്റോപ്പിനു മുൻപിൽ തലയിൽ കയ്യും വെച്ച് ബസ്‌ പോകുന്നത് നോക്കി ആസ്വധിക്കും.  ഏറെ കാലമായ് ഇതാണ് സ്ഥിതി എന്നുള്ളതുകൊണ്ട് തന്നെ ബസ്‌ സ്റ്റോപ്പിലേക്ക് ഇപ്പോൾ ആളുകൾ കയറുന്നതും കുറവാണ്.  ആളില്ല  ബസ്‌ സ്റ്റോപ്പിൽ  സാമൂഹ്യവിരുദ്ധൻ മാരുടെയും നായ്ക്കളുടെയുമെല്ലാം വിഹാര കേന്ദ്ര മാവുകയാണ്.  ഒരാൾക്ക്‌ ബസ്‌ സ്റ്റോപ്പിൽ  കയറി നിൽക്കണമെങ്കിൽ തന്നെ വൃത്തി കേടുകൾക്കിടയിലൂടെ മൂക്ക് പൊത്തി കയറണം.  ഇതിനോടകം തന്നെ ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലന്നു നാട്ടുകാർ പറയുന്നു 

Posted by : admin, 2015 Jan 29 07:01:28 pm