അര്‍ബുദ രോഗത്തിന്റെ പിടിയിലമര്‍ന്നു വേദനിക്കുന്നവര്‍ക്കു കൈത്താങ്ങായി സാന്ത്വന. പഞ്ചായത്തുകള്‍ കേന്ദ്രികരിച്ചാണ് സാന്ത്വന പെയ്‌ന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. കേവലം വിരലിലെണ്ണാവുന്ന ആളുകളുടെ ഒത്തുചേരലോടെ ആരംഭിച്ച ഈ കൂട്ടായ്‌മയില്‍ നിരവധിയാളുകള്‍ പങ്കാളികളാവുന്നു.രോഗം മൂലം നരകയാതന അനുഭവിക്കുന്ന രോഗികളെ ശുശ്രൂഷിക്കുക, അവര്‍ക്കു വേണ്ട മരുന്നുകളെത്തിക്കുക, രോഗത്തെക്കുറിച്ചും അവയില്‍നിന്നുള്ള ശമനത്തിനായുമുള്ള ക്ലാസുകള്‍ നല്‍കുക എന്നിവയാണു പ്രവര്‍ത്തന രീതി.പ്രായവ്യത്യാസമില്ലാതെ പാവപ്പെട്ടവനും പണക്കാരനും ഒരേസമയം മാരകരോഗത്തിന് അടിമകളാകുന്നു. കുടംബത്തിലെ ഒരാള്‍ക്ക് രോഗം വന്നാല്‍ ആകെ സ്‌ഥിതി പരുങ്ങലിലാവുമ്പോള്‍ ഇത്തരക്കാര്‍ക്കാവശ്യം ശരിയായൊരു മാര്‍ഗ നിര്‍ദേശമാണ്. അര്‍ബുദ ...
അസാധാരണവും മാരകവുമായ രോഗം ബാധിച്ച് കൈകാലുകള്‍ നഷ്ടപ്പെട്ട് ദുരിതജീവിതം നയിക്കുന്ന കുറുമ്പൊയില്‍ മണ്ടോത്തുംമൂലയില്‍ ബാലനും സഹോദരി ബിന്ദുവിനും കുരുവട്ടൂര്‍ വില്ലേജിലെ കുരുവെട്ടിപ്പാറയില്‍ ഗതാഗതസൗകര്യമുള്ള മൂന്ന് സെന്റ് സ്ഥലം ലഭിച്ചു.സ്ഥലത്തിന്റെ രേഖകള്‍ കോഴിക്കോട് തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍ ഇരുവര്‍ക്കും കൈമാറി. 2014-ല്‍ കോഴിക്കോട്ട് നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ ഹാജരായ ബാലനും ബിന്ദുവിനും ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും വീട് നിര്‍മിക്കാന്‍ ഗതാഗതസൗകര്യമുള്ള ഒരിടത്ത് മൂന്ന് സെന്റ് സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ചികിത്സയ്ക്കുള്ള തുക കഴിഞ്ഞവര്‍ഷം ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പനങ്ങാട് പഞ്ചായത്തില്‍ ഗതാഗത യോഗ്യമായ സ്ഥലം സര്‍ക്കാറിന്റെ കൈവശം ഇല്ലാതിരുന്നതിനാല്‍ നല്‍കല്‍ ...
ബാലുശേരി പഞ്ചായത്തില്‍ സ്‌ഥാപിച്ച പ്ലാസ്‌റ്റിക് സംസ്‌കരണ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പ്ലാസ്‌റ്റിക് സംഭരിക്കാന്‍ ആരും തയ്യാറാവാത്തതാണ് വിനയായത്. ബാലുശേരി ടൗണിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഇടമില്ലാത്ത സ്‌ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയത്തിനോട് ചേര്‍ന്നാണ് പ്ലാസ്‌റ്റിക്കിന്റെ സംസ്‌കരണ യന്ത്രം സ്‌ഥാപിച്ചിരുന്നത്. ചെറു കഷണങ്ങളാക്കി മാറ്റുന്ന പ്ലാസ്‌റ്റിക് സംസ്‌ക്കരിച്ച് മറ്റ് ഉല്‍പന്നങ്ങളാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.പഞ്ചായത്തിന് നിര്‍മ്മല്‍ പുരസ്‌കാരമായി ലഭിച്ച നാലു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ആഴ്‌ചയിലൊരിക്കല്‍ കടകളിലെയും സ്‌ഥാപനങ്ങളിലെയും വീടുകളിലെയും ...
മൂത്രത്തില്‍ കല്ല് മൂലം ഉണ്ടാകുന്ന കഠിന വേദന കുറയ്‌ക്കാനും കല്ല് വീണ്ടും ഉണ്ടാകുന്നത് തടയാനും പ്രകൃതി ചികിത്സാ മാര്‍ഗങ്ങള്‍ സഹായകരമാണ്
പരിഷ്‌കൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമായ ഒരു രോഗമാണ് മൂത്രാശയക്കല്ല്. പലവിധ കാരണങ്ങള്‍ ഈ രോഗത്തിന് ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നൂറ് ശതമാനവും സംതൃപ്‌തിദായകമായ ഒരു കാരണമോ മറുപടിയോ ആധുനികശാസ്‌ത്രം നല്‍കുന്നില്ല. അച്‌ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും രോഗസാദ്ധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്‌ണക്കൂടുതലുള്ള സ്‌ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം. മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ ...
Displaying 101-104 of 116 results.