2015 Mar 17 | View Count:491
മലയാള സിനിമയിലേയും ടി.വി സ്ക്രീനിലേയും മെഗാ താരങ്ങൾ അണിനിരക്കുന്ന കലാ സന്ധ്യകൾക്കായി ബാലുശ്ശേരി കാത്തിരിക്കുകയാണ്.പുത്തൂർവട്ടത്തെ പരിവാർ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലാ വിരുന്ന് 'ചൈത്ര നിലാവ്' ഏപ്രിൽ 3,11,12 തിയ്യതികളിലാണ്.പരിപാടിക്ക് വീര്യം പകരാൻ സുപ്രസിദ്ധ സിനിമാ താരം ഭരത് സുരേഷ് ഗോപി,പ്രശസ്ത സിനിമ സംവിധായകൻ രാജസേനൻ,മലയാളികളുടെ മനസ്സിൽ ഇടം നേടിയ ടി.വി പരിപാടിയായ M80 മൂസയിലെ വിനോദ് കോവൂരും സംഘവും..ഇങ്ങനെ നീളുന്നു താര നിര.ഏപ്രിൽ 3 ന് ഉച്ചക്ക് 12 മണിക്ക് ചൈത്ര നിലാവിന്റെ ഔപചാരിക ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിർവ്വഹിക്കും.ഏപ്രിൽ 11 ന് രാത്രി 7 മണിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികളായ കുട്ടികൾ അണിനിരക്കുന്ന കലാവിരുന്ന് ആസ്വദിക്കാം.ഏപ്രിൽ 12 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സിനിമ സംവിധായകൻ ...
2015 Mar 16 | View Count:402
ബാലുശേരി പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ളത്തിനായി പണമടച്ചു കാത്തു നില്‍ക്കുന്ന മൂന്നു വാര്‍ഡുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ പദ്ധതിയില്‍പ്പെടാതെ ത്രിശങ്കുവിലായി. പദ്ധതിയുടെ ജല വിതരണ സംവിധാനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്‌ 16, 17 വാര്‍ഡുകള്‍ പൂര്‍ണ്ണമായും രണ്ടാം വാര്‍ഡ്‌ ഭാഗികമായും പദ്ധതിക്കു പുറത്തായത്‌.ബാലുശേരി പഞ്ചായത്തിനെ പൂര്‍ണ്ണമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ രണ്ടു വാര്‍ഡുകളില്‍ പൈപ്പിടല്‍ ജോലി തുടങ്ങിയിട്ടില്ല. അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ ജല വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി നില്‍ക്കവെയാണ്‌ പഞ്ചായത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ തല പൊക്കിയത്‌.തങ്ങളുടെ പ്രദേശത്ത്‌ കുടിവെള്ളമെത്തിക്കാതെ മറ്റു വാര്‍ഡുകളില്‍ ജല വിതരണം നടത്താന്‍ അനുവദിക്കുകയില്ലെന്ന ...
2015 Mar 07 | View Count:565
നിങ്ങള്‍ കാന്‍സര്‍ ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള്‍ ആണിവ. ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം. അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ...
2015 Mar 01 | View Count:379
കാല്‍ പൈസാ ചിലവില്ലാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും മറ്റ് മൊബൈലുകളിലേക്ക് വിളിക്കാന്‍ ഇതാ ഒരു പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. "NANU" എന്നാണ്‌ ഈ ആപ്ലിക്കേഷന്റെ പേര്‌. വേഗത കുറഞ്ഞ ടുജി നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും.കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്‍പ്പിച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.ഗൂഗിള്‍ പ്ലേസ്റ്റോരില്‍ നിന്ന്‌ നിങ്ങള്‍ക്ക് സൗജന്യമായി ഇത്‌ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌.ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രാജ്യം, ഫോണ്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.അതിനുശേഷം നിങ്ങള്‍ക്ക് ഇത്‌ ഉപയോഗിച്ചുതുടങ്ങാവുന്നതാണ്‌.തുടക്കത്തില്‍ ദിവസവും 15 മിനിറ്റ് സമയമാണ്‌ ഇപ്രകാരം വിളിക്കാന്‍ സാധിക്കുന്നത്‌.
Displaying 93-96 of 116 results.