ചൈത്ര നിലാവ്;കലാ മാമാങ്കത്തിനായി ബാലുശ്ശേരി കാത്തിരിക്കുന്നു..
മലയാള സിനിമയിലേയും ടി.വി സ്ക്രീനിലേയും മെഗാ താരങ്ങൾ അണിനിരക്കുന്ന കലാ സന്ധ്യകൾക്കായി ബാലുശ്ശേരി കാത്തിരിക്കുകയാണ്.പുത്തൂർവട്ടത്തെ പരിവാർ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലാ വിരുന്ന് 'ചൈത്ര നിലാവ്' ഏപ്രിൽ 3,11,12 തിയ്യതികളിലാണ്.പരിപാടിക്ക് വീര്യം പകരാൻ സുപ്രസിദ്ധ സിനിമാ താരം ഭരത് സുരേഷ് ഗോപി,പ്രശസ്ത സിനിമ സംവിധായകൻ രാജസേനൻ,മലയാളികളുടെ മനസ്സിൽ ഇടം നേടിയ ടി.വി പരിപാടിയായ M80 മൂസയിലെ വിനോദ് കോവൂരും സംഘവും..ഇങ്ങനെ നീളുന്നു താര നിര.ഏപ്രിൽ 3 ന് ഉച്ചക്ക് 12 മണിക്ക് ചൈത്ര നിലാവിന്റെ ഔപചാരിക ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിർവ്വഹിക്കും.ഏപ്രിൽ 11 ന് രാത്രി 7 മണിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികളായ കുട്ടികൾ അണിനിരക്കുന്ന കലാവിരുന്ന് ആസ്വദിക്കാം.ഏപ്രിൽ 12 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സിനിമ സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്യും.7.30 ന് ആരംഭിക്കുന്ന മെഗാ ഷോയിൽ M80 മൂസ ഫെയിം വിനോദ് കോവൂർ,മ്യൂസിക് ഇന്ത്യ ഫെയിം അലൻ ബാൻഡ്&അനുശ്രീ ഷാജി,ദശാവതാരം ഡാൻസേർസ്,ഡാസ്ലിങ്ങ് ബാലുശ്ശേരി എന്നിവരുടെ കലാ പ്രകടനങ്ങൾ അരങ്ങേറും.രജി ഗോപിനാഥിന്റെ വയലിൻ സോളോയും പരിപാടിക്ക് മാറ്റ് കൂട്ടും.താരോത്സവത്തിന്റെ വാതായനങ്ങൾ ബാലുശ്ശേരിക്കാർക്കായ് തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം..
Posted By Administrator,Balussery Online | |
Posted by : admin, 2015 Mar 17 08:03:45 am |