ബാലുശ്ശേരിക്ക് എന്തിന് ഇങ്ങനെയൊരു പ്ലാസ്‌റ്റിക് സംസ്‌കരണ യന്ത്രം?
ബാലുശേരി പഞ്ചായത്തില്‍ സ്‌ഥാപിച്ച പ്ലാസ്‌റ്റിക് സംസ്‌കരണ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പ്ലാസ്‌റ്റിക് സംഭരിക്കാന്‍ ആരും തയ്യാറാവാത്തതാണ് വിനയായത്. ബാലുശേരി ടൗണിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഇടമില്ലാത്ത സ്‌ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയത്തിനോട് ചേര്‍ന്നാണ് പ്ലാസ്‌റ്റിക്കിന്റെ സംസ്‌കരണ യന്ത്രം സ്‌ഥാപിച്ചിരുന്നത്. ചെറു കഷണങ്ങളാക്കി മാറ്റുന്ന പ്ലാസ്‌റ്റിക് സംസ്‌ക്കരിച്ച് മറ്റ് ഉല്‍പന്നങ്ങളാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.പഞ്ചായത്തിന് നിര്‍മ്മല്‍ പുരസ്‌കാരമായി ലഭിച്ച നാലു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ആഴ്‌ചയിലൊരിക്കല്‍ കടകളിലെയും സ്‌ഥാപനങ്ങളിലെയും വീടുകളിലെയും പ്ലാസ്‌റ്റിക് ശേഖരിച്ച് സംസ്‌ക്കരണ യൂണിറ്റില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരുന്നത്. ഇതിന് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലായിരുന്നു പ്ലാസ്‌റ്റിക് ഷെഡ്‌ഡിങ് യന്ത്രം ഉദ്‌ഘാടനം ചെയ്‌തത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും നാളുകള്‍ കഴിയുമ്പോഴേക്കും സംസ്‌ക്കരണം നിലച്ചു. .
Posted By Administrator,Balussery Online | |
Posted by : admin, 2015 Feb 19 07:02:04 pm |