വേദനിക്കുന്ന ബാലുശ്ശേരിക്കാർക്കൊരു കൈത്താങ്ങുമായി സാന്ത്വന..
അര്‍ബുദ രോഗത്തിന്റെ പിടിയിലമര്‍ന്നു വേദനിക്കുന്നവര്‍ക്കു കൈത്താങ്ങായി സാന്ത്വന. പഞ്ചായത്തുകള്‍ കേന്ദ്രികരിച്ചാണ് സാന്ത്വന പെയ്ന് ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. കേവലം വിരലിലെണ്ണാവുന്ന ആളുകളുടെ ഒത്തുചേരലോടെ ആരംഭിച്ച ഈ കൂട്ടായ്മയില്‍ നിരവധിയാളുകള്‍ പങ്കാളികളാവുന്നു.രോഗം മൂലം നരകയാതന അനുഭവിക്കുന്ന രോഗികളെ ശുശ്രൂഷിക്കുക, അവര്‍ക്കു വേണ്ട മരുന്നുകളെത്തിക്കുക, രോഗത്തെക്കുറിച്ചും അവയില്‍നിന്നുള്ള ശമനത്തിനായുമുള്ള ക്ലാസുകള്‍ നല്‍കുക എന്നിവയാണു പ്രവര്‍ത്തന രീതി.പ്രായവ്യത്യാസമില്ലാതെ പാവപ്പെട്ടവനും പണക്കാരനും ഒരേസമയം മാരകരോഗത്തിന് അടിമകളാകുന്നു. കുടംബത്തിലെ ഒരാള്‍ക്ക് രോഗം വന്നാല്‍ ആകെ സ്ഥിതി പരുങ്ങലിലാവുമ്പോള്‍ ഇത്തരക്കാര്‍ക്കാവശ്യം ശരിയായൊരു മാര്‍ഗ നിര്‍ദേശമാണ്. അര്‍ബുദ രോഗേെത്തക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും,പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും,ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രവരി നാലിന് ലോക അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്നു.ബാലുശേരിയിലിപ്പോള് ഇരുപത്തിമൂന്നോളം അര്‍ബുദ രോഗികളെ ബാലുശേരി പെയ്ന് ആന്റ് പാലിയേറ്റീവ് സംഘടനയുടെ കീഴില്‍ പരിചരിക്കുന്നു. ബാലുശേരി കൂടാതെ പനങ്ങാട്, ഉളളിയേരി തുടങ്ങിയ സ്ഥലങ്ങളിലും ഈ കൂട്ടായ്മ സാന്ത്വന പ്രവര്‍ത്തനം നടത്തുന്നു. സെയ്ത് മുഹമ്മദ് ഹാജി, പാണന്‍കണ്ടി പ്രബോഷ്, ഇ.കെ.അബുബക്കര്‍, കെ.രാഘവന്, ഇ.കെ. ഇമ്പിച്ചാലി , സുധാകരന്, എം.കെ. ദാമോദരന്‍ , പൊയില്‍ ശ്രീധരന് എന്നിവരെ കൂടാതെ ഡോ.ശാന്തകുമാരി, സബിത കൂട്ടാലിട നഴ്സ് എന്നിവരും ഈ കൂട്ടായ്മക്ക് കൈത്താങ്ങായുണ്ട്.
Posted By Administrator,Balussery Online | |
Posted by : admin, 2015 Feb 19 08:02:35 pm |