2015 Jan 29 | View Count:1121
റേഷന്‍ കാര്‍ഡ് ഫോറം പൂരിപ്പിക്കുന്ന വിധം 1. നിലവിലുള്ള കുടൂംബനാഥന്റെ പേര് -  ഇവിടെ ഒന്നും എഴുതേണ്ട ആവശ്യമില്ല.  2. മുതിർന്ന വനിത അംഗത്തിന്റെ പേര് -  മുതിർന്ന വനിത അംഗത്തിന്റെ പേര് മലയാളത്തിൽ ഫോമിൽ എഴുതിയിട്ടൂണ്ട്. അതിനു ശേഷം (ഇംഗ്ലീഷ്) എന്ന് കാണുന്ന സ്ഥലത്ത് മുതിർന്ന വനിതാ അംഗത്തിന്റെ പേര് ഇംഗ്ലീഷിൽ എഴുതുക. 3. മുതിർന്ന പുരുഷ അംഗത്തിന്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക. 4. പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ആണൊ എന്നുള്ള ചോദ്യത്തിനു ശേഷം ഏത് എന്നുള്ള ഉത്തരവും പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പേരും ഫോമിൽ തന്നെ ഉണ്ട്. അവിടെ ഒന്നും തന്നെ എഴുതേണ്ടകാര്യമില്ല. എങ്കിലും എന്തെങ്കിലും മാറ്റമുണ്ടങ്കിൽ അത് മാറ്റി എഴുതുക. പഞ്ചായത്തിനു P എന്നും  മുൻസിപ്പാലിറ്റിക്ക് M എന്നും കോർപ്പറേഷൻ ആണങ്കിൽ C എന്നും എഴുതുക. 5. നിങ്ങളുടെ കൈവശം ...
2015 Jan 28 | View Count:482
പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. പുലര്‍ച്ചെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക വേദിയില്‍ തബല വാദകനായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1968 ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. നൂല്‍പ്പാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. ഒരു വര്‍ഷമായി അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നാല് പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. ഹാസ്യ നടനെന്നതിലുപരി മികച്ച സ്വഭാവ നടന്‍ എന്ന നിലയിലും മാള അരവിന്ദന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായി. നാനൂറോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.  
2015 Jan 21 | View Count:594
                    കംപ്യൂട്ടറില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാ നേവയ്യ. പക്ഷേ കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗി ക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിലതു ചിന്തിച്ചാല്‍ നന്ന്. കണ്ണുവേദന, തലവേദന, നടുവേദന, ക്ഷീണം തുടങ്ങിയ സംഗതികളൊക്കെ കംപ്യൂട്ടര്‍ ജീവികളെ കാത്തിരിക്കുന്നുണ്ട്. കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പ് ശരിയാക്കുകയാണ് ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത്. കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. മോണിട്ടറും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ നേരെ മുന്നില്‍ത്തന്നെ വരണം. കീബോര്‍ഡും മോണിട്ടറും മാറിമാറി ശ്രദ്ധിക്കേണ്ടിവരുമ്പോള്‍ കഴുത്തിനും കണ്ണിനും ആയാസമുണ്ടാകുന്നത് ഒഴിവാക്കാം.മോണിട്ടറും കണ്ണും തമ്മില്‍ 20-24 ഇഞ്ച് ...
2014 Dec 22 | View Count:494
താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള കേരള ലേബര്‍ മൂവ്‌മെന്റ്, ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി, സെന്റ് ജോണ്‍സ് ആംബുലന്‍സ് എന്നിവ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും അവസരമൊരുക്കുന്നു. 10,000 മുതല്‍ ആറര ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തും. മുച്ചിറി, മുറിമൂക്ക്, വളഞ്ഞമൂക്ക്, കോടിയ മുഖം, അപകടം മൂലമുണ്ടായ ന്യൂനതകള്‍ തുടങ്ങിയവയ്ക്കാണ് ശസ്ത്രക്രിയ. ഡിസംബര്‍ 28-ന് ബാലുശ്ശേരി ജയറാണി സ്‌കൂളിലാണ് ക്യാമ്പ്.                                                                   Balussery Online-Balussery News-Balussery Admin
Displaying 109-112 of 116 results.