ജയറാണി സ്കൂളിൽ സൗജന്യ മുഖ വൈകല്ല്യ ശസ്ത്രക്രിയ ക്യാമ്പ് നാളെ
താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള കേരള ലേബര്‍ മൂവ്മെന്റ്, ലീഡര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സൊസൈറ്റി, സെന്റ് ജോണ്‍സ് ആംബുലന്‍സ് എന്നിവ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും അവസരമൊരുക്കുന്നു. 10,000 മുതല്‍ ആറര ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തും. മുച്ചിറി, മുറിമൂക്ക്, വളഞ്ഞമൂക്ക്, കോടിയ മുഖം, അപകടം മൂലമുണ്ടായ ന്യൂനതകള്‍ തുടങ്ങിയവയ്ക്കാണ് ശസ്ത്രക്രിയ. ഡിസംബര്‍ 28-ന് ബാലുശ്ശേരി ജയറാണി സ്കൂളിലാണ് ക്യാമ്പ്.
Balussery Online-Balussery News-Balussery Admin | |
Posted by : admin, 2014 Dec 22 07:12:55 am |