ചലച്ചിത്ര താരം മാള അരവിന്ദന്‍ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. പുലര്‍ച്ചെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക വേദിയില്‍ തബല വാദകനായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1968 ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. നൂല്‍പ്പാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. ഒരു വര്‍ഷമായി അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നാല് പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. ഹാസ്യ നടനെന്നതിലുപരി മികച്ച സ്വഭാവ നടന്‍ എന്ന നിലയിലും മാള അരവിന്ദന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായി. നാനൂറോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.
| |
Posted by : admin, 2015 Jan 28 08:01:50 am |