ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന്‍െറ മുക്കിലും മൂലയിലുംനിന്ന് ബന്ധപ്പെടാന്‍ ഇനി 112 എന്ന ഒറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. അടിയന്തര ആവശ്യങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ടു.വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വിവിധ അടിയന്തര നമ്പറുകള്‍ ഒഴിവാക്കിയാണ് ഇന്‍റഗ്രേറ്റഡ് എമര്‍ജന്‍സി കമ്യൂണിക്കേഷന്‍ റെസ്പോണ്‍സ് സംവിധാനം അടിസ്ഥാനമാക്കി ഏകീകൃത നമ്പര്‍ സ്ഥാപിക്കുക. മൊബൈല്‍, ലാന്‍ഡ് ഫോണുകളില്‍നിന്ന് 112ലേക്ക് വരുന്ന ഏത് ഫോണ്‍ വിളിക്കും പബ്ളിക് സേഫ്റ്റി ആന്‍സറിങ് പോയന്‍റ് (പി.എസ്.എ.പി) എന്ന കാള്‍ സെന്‍ററില്‍നിന്ന് മറുപടി ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പി.എസ്.എ.പി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിലവിലുള്ള 100, 101, 102, 108 തുടങ്ങിയ നമ്പറുകളിലേക്ക് ...
ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം. കഴിഞ്ഞ രണ്ടു മാസമായി റേഷന്‍ കടകള്‍ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസില്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. എ.പി.എല്‍. കാര്‍ക്കുള്ള അരി വിതരണമാണ് പൂര്‍ണമായും മുടങ്ങിയത്. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ലഭ്യമാവുന്ന അരി വിതരണം ചെയ്യന്നുണ്ട്. പച്ചരി തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ റേഷന്‍ കടകളില്‍ ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.അതേസമയം പൊതുജനങ്ങള്‍ക്കു പച്ചരിയാണ് വേണ്ടെതെന്നും അതിനാണ് വിപണയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതെന്നുമാണു സപ്ലൈ ഓഫീസില്‍ നിന്നു ലഭിക്കുന്ന മറുപടി. വെള്ളയിലുള്ള സര്‍ക്കാര്‍ ഗോഡൗണിനു കീഴിലുള്ള മുന്നൂറ്റമ്പതോളം റേഷന്‍ കടകളിലാണ് അരിക്ഷാമം.ഇവിടെ അരി ഇറക്കാന്‍ വേണ്ട ...
സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റിച്ചു പച്ചക്കറി വില കുതിച്ചുയരുന്നു. ഏതാനും ദിവസങ്ങളായി എല്ലാ പച്ചക്കറികളുടെയും വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.വിവാഹ സീസണായതിനാലാണു ഡിമാന്‍ഡ് കൂടിയത്. വിരലിലെണ്ണാവുന്ന ദിവസം മാത്രമേയുള്ളു വിഷുവിനും. എത്ര വില കൊടുത്തും വാങ്ങിക്കാന്‍ തയാറാകുന്ന സാഹചര്യം വ്യാപാരികള്‍ ഇവിടെ മുതലെടുക്കുകയാണ്. പാളയത്ത് വില്‍ക്കുന്ന പച്ചക്കറികള്‍ അന്യായമായ വിലയ്‌ക്കാണ് മിക്ക ചെറുകിട കച്ചവടക്കാരും വില്‍പന നടത്തുന്നത്. സാധനങ്ങള്‍ക്കു അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ വില കൂട്ടുന്നു. ഓരോ കടകളിലും വ്യത്യസ്‌ത വിലയിലാണ് കച്ചവടം.പച്ചമുളകിന്റെ വില കുത്തനെ വര്‍ധിച്ചു. 22 രൂപയുള്ള മുളകിന് ഇന്നലെ 30 രൂപയാണ് വില. ഒരൊറ്റ ദിവസം കൊണ്ട് എട്ടു രൂപയാണ് വര്‍ധിച്ചത്. മുരിങ്ങക്കായക്കും ഇതു തന്നെ സ്‌ഥിതി. ...
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമായി. കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 229 രൂപയാണ് ദിവസവേതനം. കഴിഞ്ഞവര്‍ഷം 212 രൂപയായിരുന്നു. വേതനത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളംകേരളത്തില്‍ തുടക്കത്തില്‍ 125 രൂപയായിരുന്നു കൂലി. ഇത് പിന്നീട് 150 ഉം 164 ഉം 212 ഉം രൂപയായി ഉയര്‍ന്നു.
കഴിഞ്ഞവര്‍ഷം തൊഴില്‍ദിനങ്ങളിലും ചെലവിലും പിന്നാക്കം പോയത് പരിഹരിക്കാന്‍ ഏഴ് മേഖലകളില്‍ ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി വര്‍ഗക്കാരുടെ പങ്കാളിത്തം കൂട്ടുക, സാധനസാമഗ്രികള്‍ ഉപയോഗിച്ച് സ്ഥിരമായ ആസ്തികള്‍ നിര്‍മിക്കുക, പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് മറ്റ് വിദഗ്ദ്ധ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ...
Displaying 77-80 of 116 results.