വിഷുവിന് പച്ചക്കറി വാങ്ങാൻ ലോണ്‍ എടുക്കേണ്ടിവരും..!
സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റിച്ചു പച്ചക്കറി വില കുതിച്ചുയരുന്നു. ഏതാനും ദിവസങ്ങളായി എല്ലാ പച്ചക്കറികളുടെയും വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.വിവാഹ സീസണായതിനാലാണു ഡിമാന്‍ഡ് കൂടിയത്. വിരലിലെണ്ണാവുന്ന ദിവസം മാത്രമേയുള്ളു വിഷുവിനും. എത്ര വില കൊടുത്തും വാങ്ങിക്കാന്‍ തയാറാകുന്ന സാഹചര്യം വ്യാപാരികള്‍ ഇവിടെ മുതലെടുക്കുകയാണ്. പാളയത്ത് വില്‍ക്കുന്ന പച്ചക്കറികള്‍ അന്യായമായ വിലയ്ക്കാണ് മിക്ക ചെറുകിട കച്ചവടക്കാരും വില്പന നടത്തുന്നത്. സാധനങ്ങള്‍ക്കു അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ വില കൂട്ടുന്നു. ഓരോ കടകളിലും വ്യത്യസ്ത വിലയിലാണ് കച്ചവടം.പച്ചമുളകിന്റെ വില കുത്തനെ വര്‍ധിച്ചു. 22 രൂപയുള്ള മുളകിന് ഇന്നലെ 30 രൂപയാണ് വില. ഒരൊറ്റ ദിവസം കൊണ്ട് എട്ടു രൂപയാണ് വര്‍ധിച്ചത്. മുരിങ്ങക്കായക്കും ഇതു തന്നെ സ്ഥിതി. പയര്‍, വെണ്ടക്ക, പച്ചക്കായ ,പച്ചമാങ്ങ, കറിവേപ്പില ,മല്ലിച്ചെപ്പ്, പുതിയിന എന്നിവയാണ് വില വര്‍ധിച്ച മറ്റിനങ്ങള്‍. ഒരാഴ്ചമുമ്പത്തെ വിലയെക്കാള്‍ ഇരട്ടിയാണ് ഒരോയിനത്തിനും വില വര്‍ധിച്ചിട്ടുള്ളത്. ദിനംപ്രതി വില വര്‍ധിക്കുന്നതോടെ സാധാരണക്കാരുടെകുടുംബബജറ്റും അവതാളത്തിലാവുകയാണ്.തമിഴ്നാട്ടിലെ തേനി, മേട്ടുപാളയം,കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്നത്. ജൈവകൃഷിക്ക് പ്രോത്സാഹനം നല്കുന്ന ധാരാളം പദ്ധതികള്‍ നിലവില്‍ വരുന്നതിനാല്‍ പൊതുവേ വില്പന കുറവായിരുന്നെന്ന് കച്ചവടക്കാര്‍ പറയുന്നു. വിവാഹ സീസണും ഉല്‍സവങ്ങളും വരുമ്പോഴാണു ആവശ്യക്കാര്‍ കൂടുന്നത്. സുലഭമായി പച്ചക്കറികള്‍ കിട്ടാനുമുണ്ട് ആവശ്യക്കാര്‍ കുറയുന്നതാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം.വില വര്‍ധന ഇടനിലക്കാരുടെയും മൊത്തവ്യാപാരികളുടെയും ഇടപെടലിനെ തുടര്‍ന്നാണെന്നും ആരോപണമുണ്ട്. തമിഴ്നാട്ടില്‍ ഒരു കിലോ കറിവേപ്പിലയ്ക്ക് 10 രൂപയാണ് വില. എന്നാല്‍ ഇവിടെ എത്തുമ്പോള്‍ മൂന്നിരട്ടിയായി വര്‍ധിച്ച് 40 രൂപയിലെത്തുകയാണ്. സാധാരണക്കാര്‍ കൂടുതലായും പച്ചക്കറിയെ ആശ്രയിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. എന്നാല്‍ പച്ചക്കറി വിലയും ഉയര്‍ന്നതോടെ സാധാരണക്കാര്‍ നട്ടംതിരിയുകയാണ്. | |
Posted by : admin, 2015 Apr 08 09:04:19 am |