2015 Apr 07 | View Count: 430

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമായി. കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 229 രൂപയാണ് ദിവസവേതനം. കഴിഞ്ഞവര്‍ഷം 212 രൂപയായിരുന്നു. വേതനത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളംകേരളത്തില്‍ തുടക്കത്തില്‍ 125 രൂപയായിരുന്നു കൂലി. ഇത് പിന്നീട് 150 ഉം 164 ഉം 212 ഉം രൂപയായി ഉയര്‍ന്നു. 

കഴിഞ്ഞവര്‍ഷം തൊഴില്‍ദിനങ്ങളിലും ചെലവിലും പിന്നാക്കം പോയത് പരിഹരിക്കാന്‍ ഏഴ് മേഖലകളില്‍ ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി വര്‍ഗക്കാരുടെ പങ്കാളിത്തം കൂട്ടുക, സാധനസാമഗ്രികള്‍ ഉപയോഗിച്ച് സ്ഥിരമായ ആസ്തികള്‍ നിര്‍മിക്കുക, പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് മറ്റ് വിദഗ്ദ്ധ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് തീരുമാനം. ഇതനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. 

Posted by : admin, 2015 Apr 07 08:04:27 am