2015 Apr 05 | View Count:411
ഏപ്രിൽ 27ന് കോഴിക്കോട്ട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള 11,089 പരാതികള്‍ ലഭിച്ചു. ശനിയാഴ്ചയായിരുന്നു പരാതി സ്വീകരിക്കുന്ന അവസാന തീയതി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പുറമെ കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രത്യേകമായി ഒരുക്കിയ അക്ഷയ കൗണ്ടറുകളിലും പരാതികള്‍ സ്വീകരിച്ചിരുന്നു. പരാതികള്‍ വിവിധ വിഭാഗങ്ങളായിത്തിരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണെന്ന് എ ഡി എം. കെ രാധാകൃഷ്ണന്‍ അറിയിച്ചു. പുതിയ പരാതികള്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ദിവസം വേദിയില്‍ വെച്ച് സ്വീകരിക്കും. ഇതിനായി വേദിയില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. ഇതിനകം ലഭിച്ച പരാതികള്‍ ഒരാഴ്ചക്കകം തന്നെ ...
2015 Apr 03 | View Count:441
കനത്തചൂടിനെ അതിജീവിക്കാന്‍ പഴങ്ങളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ വിപത്ത്. മാരകമായ രാസവസ്തുക്കളുപയോഗിച്ച് പഴങ്ങള്‍ കേടുകൂടാതിരിക്കാനും നിറം കിട്ടാനുമായി കച്ചവക്കാര്‍ നടത്തുന്ന വേലകളാണ് തലവേദനയാകുന്നത്. മാങ്ങ പഴുപ്പിക്കുന്നതിന് വ്യാപകമായി കാത്സ്യംകാര്‍ബൈഡ് ഉപയോഗിക്കുമ്പോള്‍ തണ്ണിമത്തന്‍െറ ചുവപ്പ് കൂട്ടാന്‍ എറിത്രോസിന്‍ ബി എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം നാട്ടില്‍പാട്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നതായാണ് പരാതി.വിപണിയിലത്തെുന്ന പഴുത്തമാങ്ങകളില്‍ ഭൂരിഭാഗവും കൃത്രിമമായി പഴുപ്പിച്ചതാണെന്ന് കച്ചവടക്കാര്‍തന്നെ സമ്മതിക്കുന്നു. വര്‍ഷങ്ങളായി ഈ രീതി തുടരുന്നുണ്ടെങ്കിലും ഇത്തവണയിത് വ്യാപകമാണ്. മാവ് നോക്കി മതിപ്പുവില നിശ്ചയിച്ച് കച്ചവടംനടത്തി പച്ചമാങ്ങ ...
2015 Apr 03 | View Count:357
കോഴിക്കോട് നഗരത്തില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുവാന്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തി ധാരണയായതായി കോഴിക്കോട് കലക്ടര്‍. വിമാനത്താവളങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കുന്ന അതേ മാതൃകയിലാണ് പദ്ധതി കോഴിക്കോട് നഗരത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.കോഴിക്കോട് നഗരത്തില്‍ തുടങ്ങി ജില്ലയിലെ മറ്റുപട്ടണങ്ങളായി കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലേക്ക് വൈ ഫൈ സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ടെന്ന് കലക്ടര്‍ പറയുന്നു. ലൊക്കേഷന്‍ തിരിച്ചുള്ള പ്രാഥമിക ലിസ്റ്റ് വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഈ സംവിധാനം വരുന്ന കേരളത്തിലെ ആദ്യ പട്ടണമായിരിക്കും ഇതോടെ കോഴിക്കോട്.
2015 Apr 02 | View Count:385
ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍നിന്നും ഏപ്രില്‍ ഏഴ് മുതല്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം രാവിലെ 11-ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
Displaying 81-84 of 116 results.