2015 May 05 | View Count:418
വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനൊപ്പം പുതിയ കളര്‍ ഫോട്ടോ പതിച്ചകാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിയതോടെ  ഫോട്ടോ എടുക്കുവാന്‍ വോട്ടര്‍മാര്‍ സ്റ്റുഡിയോയിലേക്ക് എത്തുന്നു. ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണ പരിപാടിയുടെ ഭാഗമായാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ അരികിലെത്തി പുതിയ കളര്‍ ഫോട്ടോ സ്വീകരിക്കുന്നത്. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും ഇതോടൊപ്പം അവസരമുണ്ട്.പുതിയ പട്ടികയില്‍ ആധാര്‍ നമ്പറും  ലിങ്ക് ചെയ്യുന്നതോടെ രാജ്യത്താകമാനം വോട്ടിരട്ടിപ്പ് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ്  ഇലക്ഷന്‍ കമ്മീഷന്റെ നിഗമനം. നിലവിലുള്ള വോട്ടര്‍കാര്‍ഡില്‍ പലരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.അത് കൊണ്ട് ഇത് മാറ്റാനുള്ള ...
2015 May 05 | View Count:396
 തകര്‍ന്നുവീഴാറായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി സബ് പോസ്റ്റോഫീസിന് മഴക്കാലമടുത്തിട്ടും ശാപമോക്ഷമായില്ല. പത്തോളം ജീവനക്കാര്‍ ജോലിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മഴയത്ത് ചോര്‍ന്നൊലിച്ച് രേഖകള്‍ നശിക്കുന്നതിനാല്‍ ജീവനക്കാര്‍ താത്കാലികമായി പഴകിയ കെട്ടിടത്തെ ടാര്‍പോളിന്‍ ഷീറ്റ് പുതപ്പിച്ചിരിക്കുന്നു. ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ് മുറികള്‍ക്കകത്തേക്ക് വീണുതുടങ്ങിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. പഴകിദ്രവിച്ച മുറികള്‍ക്കകത്ത് ഇഴജീവികളും കൂടുകെട്ടിത്തുടങ്ങിയിട്ടുണ്ട്. കാറ്റില്‍ ടാര്‍പോളിന്‍ ഷീറ്റ് നീങ്ങുന്നതിനാല്‍ മഴവെള്ളം ഒലിച്ചിറങ്ങുന്നത് വിലപ്പെട്ട രേഖകളുള്ള ...
2015 May 05 | View Count:366
തണ്ണീര്‍തട നിയമ ഭേദഗതിയെ കൂട്ട്‌ പിടിച്ച്‌ വ്യാപക നികത്തില്‍ തുടങ്ങിയതോടെ ജിയിലെ ഭൂരിഭാഗം പാടങ്ങളും നീര്‍ത്തടങ്ങളും അകാല ചരമത്തിലേക്ക്‌ നീങ്ങുന്നു. നേരമിരുട്ടി വെളുക്കുമ്പോഴേക്കും ഓരോ വയലുകളും ഇല്ലാതാവുകയാണ്‌. നടപടിയെടുക്കേണ്ട ഉദ്യോഗസ്‌ഥരാകട്ടെ നോക്കുകുത്തികളുമായി. പാടങ്ങല്‍ മോഹവില നല്‍കി വിലയ്‌ക്കെടുത്താണ്‌ വ്യാപകമായ മണ്ണിട്ടുനികത്തല്‍ നടന്നുകൊണ്ടിരിക്കുന്നത്‌. 2008-ലെ തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ ഭേദഗതി വന്നതിനു ശേഷമാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. വ്യവസായ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംരക്ഷണനിയമത്തില്‍ വന്ന വിട്ട്‌വീഴ്‌ചയാണ്‌ ഭൂമാഫിയ മുതലെടുക്കുന്നത്‌.വര്‍ഷങ്ങളായി കൃഷി നടന്നിരിക്കുന്ന പ്രദേശങ്ങളും ഇങ്ങനെ വലിയവില കിട്ടുന്നതിനാല്‍ സാധാരണക്കാര്‍ ...
2015 May 02 | View Count:427
സോളാര്‍കേസിലെ പ്രതി സരിതാ എസ് നായരുടെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ച സരിതാനായരുമായി ഷാജികൈലാസ് നടത്തിയെന്നാണ് വിവരം. തന്റെ സ്വന്തം ജീവിത കഥ പറയുന്ന സിനിമയില്‍ സരിതാനായരും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ ഗണേശ് കുമാറും ഒരു മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീശ് ചന്ദ്രനാണ് സിനിമ നിര്‍മിക്കുന്നത്. സുരേഷ് ഗോപി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഭിനയിക്കുക.  കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പലരുടേയും രൂപഭാവങ്ങളോടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുമെന്നാണ് അറിയുന്നത്. മാധ്യമ വിചാരണക്ക് വിധേയമായ ...
Displaying 65-68 of 116 results.